Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശുവൈഖ് തുറമുഖത്ത്...

ശുവൈഖ് തുറമുഖത്ത് 1,900 കുപ്പി മദ്യം പിടികൂടി

text_fields
bookmark_border
Shuwaikh port
cancel

കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖത്ത് 1,900 കുപ്പി മദ്യം കസ്റ്റംസ് പിടികൂടി. ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. വസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞ് പലകകൾക്കു താഴെയായിരുന്നു മദ്യം ഒളിപ്പിച്ചത്.

പരിശോധനയിൽ പലകകൾ തുറന്നപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. ആരും എത്താതെ 90 ദിവസത്തോളം ശുവൈഖ് തുറമുഖത്ത് കണ്ടെയ്നർ കിടന്നതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു. നടപടിക്രമങ്ങൾക്കുശേഷം അത് ലേലം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1,900 bottles of liquor seized at Shuwaikh port
Next Story