ബനീദ് അൽഖാറിൽ 19 പേർ പിടിയിൽ; ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു
text_fieldsസുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞദിവസം ബനീദ് അൽഖാറിൽ വൻ സുരക്ഷാ-ഗതാഗത പരിശോധന നടന്നു.
പരിശോധനയിൽ 474 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 19 നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
വിവിധ കേസുകളിൽ പിടികിട്ടാനുള്ള ഏഴു പേരും പിടിയിലായി. സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനത്തിന് രണ്ടു വാഹനങ്ങളും ഗതാഗത ലംഘനത്തിന് ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. ക്രിമിനൽ നടപടികൾക്ക് തിരയുന്ന രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്ക്യൂ പൊലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപറേഷൻസ്, വനിത പൊലീസ് യൂനിറ്റുകൾ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്തുടനീളം തുടർച്ചയായ സുരക്ഷ, ഗതാഗത പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമം പൂർണമായും പാലിക്കാനും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഉണർത്തി. സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യാനും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

