കേരളത്തിൽനിന്ന് കുവൈത്തിലെത്തിയ 19 പേർക്ക് നിരാശയോടെ മടക്കം
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽനിന്നും കുവൈത്തിലെത്തിച്ച നഴ്സുമാർ ഉൾപ്പെടെ 19 പേർക്ക് നിരാശയോടെ മടക്കം. ചൊവ്വാഴ്ച രാത്രി ഒമ്പതിന് കുവൈത്തിൽ ഇറങ്ങിയ 200 പേരിൽ 19 പേർക്കാണ് ബുധനാഴ്ച വൈകീട്ട് മൂന്നേകാലിന് തിരിച്ചുപോവേണ്ടി വന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം, കെ.ഒ.സിക, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിങ്ങളിലെയും അനുബന്ധ കരാർ കമ്പനിയിലെയും ജീവനക്കാരാണ് സ്വകാര്യ കമ്പനി ചാർട്ടർ ചെയ്ത വിമാനത്തിൽ കുവൈത്തിലെത്തിയത്. എന്നാൽ, വിസ കാലാവധി കഴിഞ്ഞവരോട് മടങ്ങാൻ വിമാനത്താവള അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ചാർേട്ടഡ് വിമാനത്തിൽ കൊച്ചിയിൽനിന്ന് വന്ന സംഘത്തിൽ 70 പേരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ഇവരിൽ 51 പേരെ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇ വിസ വഴി പുറത്തെത്തിച്ചു. ബാക്കി 19 പേരാണ് തിരിച്ചുപോയത്. അവധിക്ക് പോയി വിമാന സർവീസ് ഇല്ലാത്തതിനാൽ മാസങ്ങളായി നാട്ടിൽ കുടുങ്ങിയവർ തിരിച്ചുവരവിനായി ട്രാവൽ ഏജൻസിക്ക് 59000 രൂപ നൽകിയിരുന്നു. വിവിധ മന്ത്രാലയങ്ങൾ തങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുന്നുണ്ട്. ഇൗ അവസരം ഉപയോഗപ്പെടുത്താനാണ് തൊഴിലാളികൾ ശ്രമിച്ചത്. വിസ കാലാവധി കഴിഞ്ഞവർക്കും പ്രശ്നമില്ലെന്ന് ട്രാവൽ ഏജൻസി തെറ്റിദ്ധരിപ്പിച്ചതാണ് നിരാശാജനകമായ മടക്കത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
