Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് പ​റ​ക്കാ​ൻ 1,800 വി​മാ​ന​ങ്ങ​ൾ

text_fields
bookmark_border
1,800 flights
cancel

കു​വൈ​ത്ത് സി​റ്റി: ഈ​ദു​ൽ ഫി​ത്ത​ർ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ർ 220,000 ലെ​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ). 20 മു​ത​ൽ ഏ​പ്രി​ൽ 25 വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ. ഈ​ദ് അ​വ​ധി​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്ത് ഡി.​ജി.​സി.​എ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളു​മാ​യും സ​ജ്ജ​മാ​ണെ​ന്ന് പ്ലാ​നിം​ഗ് ആ​ൻ​ഡ് പ്രോ​ജ​ക്ട് അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു.​ദു​ബൈ,ഇ​സ്താം​ബു​ൾ,കെ​യ്‌​റോ,ദോ​ഹ എ​ന്നി​വ​യാ​ണ് ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ൾ. 110,000 പേ​ർ കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​മെ​ന്നും അ​ത്ര​യും പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ട്ടി​യി​ട്ടു​ണ്ട്. 1,800 വി​മാ​ന​ങ്ങ​ൾ വ​രെ സ​ർ​വീ​സ് ന​ട​ത്തും. 900-ല​ധി​കം വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഏ​ജ​ൻ​സി​ക​ളു​ടെ​യും ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid holiday1800 flights
News Summary - 1,800 flights to fly for Eid holiday
Next Story