18 പേർ പിടിയിൽ; ഡീസൽ കള്ളക്കടത്തും വിൽപ്പനയും; കപ്പൽ പിടിച്ചെടുത്തു
text_fieldsപിടികൂടിയ കപ്പൽ
കുവൈത്ത് സിറ്റി: ഡീസൽ കള്ളക്കടത്തിലും നിയമവിരുദ്ധ വിൽപ്പനയിലും ഏർപ്പെട്ടിരുന്ന മറൈൻ കപ്പൽ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. സംഭവത്തിൽ 18 പേർ അറസ്റ്റിലായി. തീരസംരക്ഷണ സേനയുടെ നിരീക്ഷണ ഡ്രോണുകളാണ് കുവൈത്ത് സമുദ്രമേഖലയിൽ കപ്പൽ കണ്ടെത്തിയത്.
തുടർന്ന് ആവശ്യമായ നടപടിയെടുക്കാൻ പ്രത്യേക ഫീൽഡ് ടീമുകളെ വിന്യസിക്കുകയായിരുന്നു. അന്വേഷണത്തിൽ കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും കുവൈത്തിന്റെ സമുദ്രാതിർത്തിയിലുള്ള മറ്റ് നിരവധി കപ്പലുകൾക്ക് സബ്സിഡി ഡീസൽ വിൽപ്പന നടത്തിയതായി കണ്ടെത്തി.
സബ്സിഡി ഡീസൽ വിറ്റതായും ബാങ്ക് ട്രാൻസ്ഫർ വഴി പണം സ്വീകരിച്ചതായും ചോദ്യം ചെയ്യലിൽ ക്യാപ്റ്റനും ക്രൂവും സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യ സുരക്ഷ, വിഭവങ്ങളുടെ സംരക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി. നിയമലംഘനങ്ങളും സബ്സിഡി വസ്തുക്കളുടെ ചൂഷണവും അനുവദിക്കില്ല. ദേശീയ സുരക്ഷ ദുർബലപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സമുദ്ര സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

