സഹൽ ആപ് വഴി 18 ഇ-സർട്ടിഫിക്കറ്റുകൾ
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത ഗവൺമെന്റ് ഇ-സർവിസസ് പ്ലാറ്റ്ഫോമായ സഹൽ കൂടുതൽ സേവനങ്ങൾ. സർക്കാർ ജീവനക്കാർക്ക് 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹൽ ലഭിക്കുമെന്ന് സിവിൽ സർവിസ് കമ്മീഷൻ (സി.എസ്.സി) അറിയിച്ചു.
ഓഫിസുകളിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കൽ, പേപ്പർ രഹിത സേവനം, നടപടിക്രമങ്ങൾ സുഗമമാക്കൽ, സർക്കാർ ഡോക്യുമെന്റേഷനുകളിലേക്കുള്ള ആക്സസ് വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനങ്ങളെന്ന് സി.എസ്.സി വ്യക്തമാക്കി.
ആർട്ടിക്ൾ 17 റെസിഡൻസി കൈവശമുള്ളവർക്കുള്ള എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റും ഇലക്ട്രോണിക് സേവനങ്ങളിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നൽകുന്ന ഈ സർട്ടിഫിക്കറ്റ്, തൊഴിലുടമയുടെ അംഗീകാരത്തിനുശേഷം സഹൽ വഴി അഭ്യർഥിക്കുകയും നൽകുകയും ചെയ്യാം. ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ നൽകുന്ന പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകൾ ജീവനക്കാർക്ക് അപേക്ഷയിലൂടെ നേരിട്ട് ലഭിക്കുമെന്നും സി.എസ്.സി വ്യക്തമാക്കി.
സംയോജിത സംവിധാനങ്ങളുള്ള ഏജൻസികളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് കരിയർ പുരോഗതി, ജോലി, സാമ്പത്തിക സ്ഥിതി, ശമ്പള വിശദാംശങ്ങൾ, സാമ്പത്തിക ഗ്രേഡ് ക്രമങ്ങൾ, സാമ്പത്തിക പൊരുത്തക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷിക്കാനും ആക്സസ് ചെയ്യാനും പ്ലാറ്റ്ഫോം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

