Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഴി​ഞ്ഞ വ​ർ​ഷം 17,693...

ക​ഴി​ഞ്ഞ വ​ർ​ഷം 17,693 വി​വാ​ഹം; 8041 വി​വാ​ഹ മോ​ച​നം

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷം 17,693 വി​വാ​ഹം; 8041 വി​വാ​ഹ മോ​ച​നം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വി​വാ​ഹ​മോ​ച​ന നി​ര​ക്കി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം 17,693 വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 8041 വി​വാ​ഹ മോ​ച​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 45.44 ശ​ത​മാ​ന​മാ​ണ് വി​വാ​ഹ മോ​ച​ന നി​ര​ക്ക്.

സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ചേ​ർ​ത്തു​ള്ള ക​ണ​ക്കാ​ണി​ത്. ബി​ദൂ​നി​ക​ളു​ടെ 953 വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 520 വി​വാ​ഹ​മോ​ച​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​വാ​ഹ മോ​ച​നം ന​ട​ത്തി​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം 20നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​വാ​ഹ മോ​ച​ന​നി​ര​ക്ക് വ​ർ​ധി​ച്ചു.

2020ൽ 41.3 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​വാ​ഹ മോ​ച​നം. 2020ൽ 11,261 ​വി​വാ​ഹ​ങ്ങ​ളാ​ണ്​ ആ​കെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 4661 വി​വാ​ഹ മോ​ച​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ൽ​പം വ​ർ​ധി​ച്ചു​വെ​ങ്കി​ലും 60 ശ​ത​മാ​ന​ത്തോ​ള​മെ​ത്തി​യി​രു​ന്ന വി​വാ​ഹ മോ​ച​നം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​വു​ണ്ടെ​ന്ന​ത്​ ആ​ശ്വാ​സ​മാ​ണ്. പൊ​തു​വി​ൽ കു​വൈ​ത്തി​ൽ വി​വാ​ഹ മോ​ച​നം കൂ​ടു​ത​ലാ​ണ്. ഇ​ത് ഭാ​വി​യി​ൽ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​​ന്റെ താ​ളം തെ​റ്റി​ക്കു​ന്ന​തി​നും തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ര​ക്ഷി​താ​വ​സ്​​ഥ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ൾ ഫ​ലം ചെ​യ്യു​ന്നു​വെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divorcemarriages
News Summary - 17,693 marriages last year; 8041 Divorce
Next Story