വൻ മദ്യശേഖരവുമായി 17 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: അനധികൃത മദ്യവ്യാപാരം നടത്തിയതിന് വിവിധ രാജ്യക്കാരായ 17 പേർ അറസ്റ്റിൽ. വിവിധ തരത്തിലുള്ള 1284 കുപ്പി മദ്യം ഇവരിൽനിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത മദ്യത്തിന് ഏകദേശം ഒരു ലക്ഷം കുവൈത്ത് ദീനാർ വിലവരും. പ്രതികളെ തുടർ നടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾസ് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്ത് സുരക്ഷയും സുരക്ഷിതത്വവും നിലനിർത്തുന്നതിന് ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം കൈമാറ്റം, കടത്ത് എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

