Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right17 ബൈ​ക്കു​ക​ൾ...

17 ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു, ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി ഡ്രൈ​വി​ങ് വേ​ണ്ട

text_fields
bookmark_border
17 ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു,   ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി ഡ്രൈ​വി​ങ് വേ​ണ്ട
cancel
camera_alt

പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ന​ട​പ്പാ​ത​ക​ൾ കൈ​യേ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ട്രാ​ഫി​ക് വ​കു​പ്പി​ന്റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന.​ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ന​ട​പ്പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വ്യാ​പ​ക ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ന​ട​പ്പാ​ത​ക​ളി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് പ്രാ​യ​മാ​യ​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കും, പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​ന​ട​പ്പാ​ത​ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ത്ത​രം ന​ട​പ​ടി ഗ​താ​ഗ​ത നി​യ​മ​ത്തി​ന്റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്നും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗ​താ​ഗ​ത അ​ച്ച​ട​ക്കം ശ​ക്തി​പ്പെ​ടു​ത്തു​ക, റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക, ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും പൊ​തു ക്ര​മം ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന പെ​രു​മാ​റ്റ​ങ്ങ​ൾ ത​ട​യു​ക എ​ന്നി​വ​യും പ​രി​ശോ​ധ​ന വ​ഴി ല​ക്ഷ്യ​മി​ടു​ന്നു. അ​തി​നി​ടെ, കു​വൈ​ത്ത് സി​റ്റി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 120 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ലം​ഘ​നം ന​ട​ത്തി​യ 17 ഡെ​ലി​വ​റി മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. അ​തേ​സ​മ​യം, സെ​ക്ക​ൻ​ഡ് റി​ങ് റോ​ഡി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷാ, ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യി​ൽ 231 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളും ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsseizedbikesfootpaths
News Summary - 17 bikes seized, Do not drive on footpaths
Next Story