പതിനാറാമത് ഗോൾഡൻ ഫോക് അവാർഡ് പി. കുഞ്ഞികൃഷ്ണന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനാറാമത് ഗോൾഡൻ ഫോക്ക് അവാർഡ് പി. കുഞ്ഞികൃഷ്ണന്. ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള സമഗ്ര സംഭവനകൾ കണക്കിലെടുത്താണ് പി. കുഞ്ഞികൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പയ്യന്നൂർ സ്വദേശിയായ പി. കുഞ്ഞികൃഷ്ണൻ ഇന്ത്യയുടെ മംഗൽയാൻ ഉൾപ്പടെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ്. വി.എസ്.എസ്.സി ക്വാളിറ്റി ഡിവിഷൻ ഫോർ ടെസ്റ്റ് ആൻഡ് ഇവാല്യുവേഷൻ തലവൻ, പി.എസ്.എൽ.വി പ്രൊജക്ട് ഡയറക്ടർ, സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും 25000 രൂപയുമടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്. ജനുവരിയിൽ കുവൈത്തിൽ നടക്കുന്ന ചടങ്ങിൽ ഗോൾഡൻ ഫോക്ക് അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച കണ്ണൂർ ജില്ലയിൽനിന്നുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവക്ക് 15 വർഷമായി ഗോൾഡൻ ഫോക്ക് അവാർഡ് നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

