പ്രവാസിയുടെ കാറിൽനിന്ന് 1600 ദീനാർ മോഷ്ടിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രവാസിയുടെ വാഹനത്തിൽ നിന്ന് 1600 ദീനാറും രേഖകളും നഷ്ടപ്പെട്ടു. ഹവല്ലിയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉൾഭാഗത്തും പുറത്തും നിന്ന് പ്രതിയുടെതെന്ന് കരുതുന്ന വിരലടയാളങ്ങൾ ഫോറൻസിക് വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്തിന് ചുറ്റുമുള്ള നിരീക്ഷണ കാമറകളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പരിശോധിച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. വാഹനങ്ങൾക്കുള്ളിൽ വലിയ തുകകളോ വിലപിടിപ്പുള്ള വസ്തുക്കളോ അശ്രദ്ധമായി വെക്കരുതെന്നും നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

