താമസ, തൊഴിൽ നിയമലംഘനം: 16 പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽനിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 16 പ്രവാസികളെ കസ്റ്റഡിയിലെടുത്തു. ഇവിടെ മൊത്തം 15 നിയമലംഘനങ്ങൾ കണ്ടെത്തുകയും 10 വ്യാജ ഗാർഹിക തൊഴിലാളി ഓഫിസുകൾ റെയ്ഡ് ചെയ്യുകയും ചെയ്തു. സെവില്ലെ, അബ്ദുല്ല മുബാറക് പ്രദേശങ്ങളിൽ ദിവസ ജോലി ചെയ്യുന്ന 43 പ്രവാസികൾക്ക് ഈ ഓഫിസുകളിൽ അഭയംനൽകിയിരുന്നു. ജലീബ് അൽ ഷുയൂഖ് ഏരിയയിൽ ആറു താമസ, തൊഴിൽ നിയമലംഘകരെയും അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾക്കായി കുറ്റവാളികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

