ഒരാഴ്ചക്കിടെ 15,866 ഗതാഗത നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ നിരവധി പേർ പിടിയിലായി.
കഴിഞ്ഞായാഴ്ച നടന്ന പരിശോധനയിൽ 190 പേരാണ് പിടിയിലായത്. 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതേ കാലയളവിൽ 15,866 ഗതാഗത നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ക്രിമിനൽ കേസുകളിൽ പെട്ട ഒമ്പതു പേരും പിടിയിലായവരിലുണ്ട്. അംഗീകൃത ഐ.ഡി ഇല്ലാത്ത 80 പേരെയും റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 80 പേരെയെും അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 12 പേരെയും പിടികൂടി.
ഇതിൽ രണ്ടു പേർ മദ്യപിച്ച നിലയിലും ഏഴു പേർ അബോധാവസ്ഥയിലുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

