1033 വിമാനങ്ങളിലായി 1,54,000 യാത്രക്കാർ
text_fieldsകുവൈത്ത് സിറ്റി: പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന.
മൂന്നുദിവസങ്ങളിലായി 1,033 വിമാനങ്ങളിലായി 154,000 യാത്രക്കാർ യാത്ര ചെയ്തു. 516 വിമാനങ്ങൾ കുവൈത്തിൽ എത്തി. 517 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെട്ടതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) ഓപറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷ്മി അറിയിച്ചു.
എല്ലാ ടെർമിനലുകളിലും യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനായി സമഗ്രമായ പ്രവർത്തനപദ്ധതി നടപ്പാക്കിയിരുന്നു. ഗേറ്റുകൾ, ട്രാൻസിറ്റ് ഏരിയകൾ, ഡിപ്പാർച്ചർ, അറൈവൽ ഹാളുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കലായിരുന്നു പ്രധാന നടപടി. ദുബൈ, ഇസ്താംബുൾ, ജിദ്ദ, കയ്റോ, ലണ്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ യാത്ര തെരഞ്ഞെടുത്തത്.
അവധിക്കാലത്ത് വർധിക്കുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും വിമാനത്താവളത്തിലെ എല്ലാ വകുപ്പുകളും തയാറെടുപ്പുകൾ മികച്ച തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും മികച്ച സേവനങ്ങൾ തുടർച്ചയായി നൽകുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും പി.എ.സി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

