1482 പേർക്ക് കൂടി കോവിഡ്; 201 രോഗമുക്തി
text_fieldsപത്തുദിവസത്തെ പ്രതിദിന കോവിഡ് കേസ് വർധന ചാർട്ടിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിപ്പ്. 1482 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തിനേടി. മരണം റിപ്പോർട്ട് ചെയ്തില്ല. ആക്ടീവ് കോവിഡ് കേസുകൾ 6054 ആയി ഉയർന്നു. ഒമ്പത് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് വൈറസ് ബാധിച്ചതോടെയാണ് ഒത്തുകൂടൽ വിലക്ക് അടക്കം കർശന നടപടികളിലേക്ക് അധികൃതർ കടന്നത്. എന്നാൽ, മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിക്കാത്തത് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

