കുവൈത്തിൽ 562 പേർക്ക് കോവിഡ്; ആറുമരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 29,921 പേർക്കാണ്. വ്യാഴാഴ്ച 1473 പേർ ഉൾപ്പെടെ 17,223 പേർ രോഗമുക്തരായി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 236 ആയി. ബാക്കി 12,462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 148 പേർ, അഹ്മദി ഗവർണറേറ്റിൽ 200 പേർ, ജഹ്റ ഗവർണറേറ്റിൽ 105 പേർ, ഹവല്ലി ഗവർണറേറ്റിൽ 54 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 36, മഹബൂല 32, ജലീബ് അൽ ശുയൂഖ് 30, ഖൈത്താൻ 28, മംഗഫ് 26, അബ്ദലി 23 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
