ഈ വർഷം 1,451 മയക്കുമരുന്ന് കേസ്, 11 മരണം; മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചെറുക്കാൻ പുതിയ നിയമം വരുന്നു
text_fieldsആഭ്യന്തര മന്ത്രാലയം റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് യോഗത്തിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷകളും നടപടികളും ഉൾപ്പെടുത്തി രാജ്യത്ത് പുതിയ നിയമം വരുന്നു.ആഭ്യന്തര മന്ത്രാലയം ഈ വർഷം നടപ്പാക്കിയ നിയമ, ഡിജിറ്റൽ, സുരക്ഷാ പരിഷ്കാര അവലോകനത്തിൽ മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിന്റെ ആദ്യ കരട് ഏപ്രിലിൽ പൂർത്തിയാക്കി മന്ത്രിസഭയുടെ അവലോകനത്തിനായി സമർപ്പിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കാൻ അധികാരികൾക്ക് വിപുലമായ അധികാരങ്ങൾ, ലഹരിക്ക് അടിമകളായവർക്കുള്ള പുനരധിവാസ, പുനഃസംയോജന പദ്ധതി എന്നിവയും കരടിൽ ഉൾപ്പെടുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷകൾ നിയമം നിർദേശിക്കുന്നു.
ലഹരി കടത്ത് ശൃംഖലകൾ തകർക്കുന്നതിനുള്ള അധികാരങ്ങൾ അധികാരികൾക്ക് വിപുലീകരിച്ചു നൽകുകയും ചെയ്യും. 2024 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 39 മരണങ്ങൾ രേഖപ്പെടുത്തി. 2025ന്റെ ആദ്യ പകുതിയിൽ മാത്രം മന്ത്രാലയം 1,451 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. 261 ലഹരി ആസക്തി പരാതികൾ രേഖപ്പെടുത്തി. 1,864 കുറ്റാരോപിതരായ വ്യക്തികൾക്കെതെിരെ നടപടി എടുത്തു. ഈ കാലയളവിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

