സാൽമിയയിലെ കെട്ടിടത്തിൽനിന്ന് ചാടാൻ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: സാൽമിയയിലെ കെട്ടിടത്തിൽനിന്ന് ചാടാൻ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്തും. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും രാജ്യത്ത് വീണ്ടും പ്രവേശിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വാണിജ്യ സന്ദർശന വിസയിൽ എത്തിയവരെ നിർമാണത്തൊഴിലിൽ നിയമിക്കുകയും ശമ്പളവിതരണത്തിൽ ക്രമക്കേട് വരുകയും ചെയ്തതോടെ ചില തൊഴിലാളികൾ കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സിയാദ് താരിഖും സാൽമിയ ഫയർ ഡിപ്പാർട്മെന്റ് സുരക്ഷ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തിയിരുന്നു.
തൊഴിലാളികളെ നിയമവിരുദ്ധമായി ജോലിചെയ്യിച്ച കരാർ കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിക്കും. പ്രവാസികൾ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

