Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1.25 കിലോ മയക്കുമരുന്ന് പിടികൂടി

text_fields
bookmark_border
പാകിസ്താനിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1.25 കിലോ മയക്കുമരുന്ന് പിടികൂടി
cancel

കുവൈത്ത് സിറ്റി: പാകിസ്ഥാനിൽ നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1.25 കിലോ മയക്കുമരുന്ന് പിടികൂടി. എയർ കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് കുവൈത്ത് കസ്റ്റംസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശിയെ അറസ്റ്റ് ചെയ്തു. അലങ്കാര പെയിന്റിങ്ങുകൾക്കുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൂന്ന് പാനലുകളിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം ഹെറോയിനും, മറ്റൊരു പാനലിൽ നിന്ന് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്ന് സംശയിക്കുന്ന പദാർത്ഥവും പിടിച്ചെടുത്തു. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് വിഭാഗവും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും തുടർ നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പാകിസ്താനിൽ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 1.25 കിലോ മയക്കുമരുന്ന് പിടികൂടി
Next Story