ഉച്ചജോലി വിലക്ക് 1230 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് സമയപരിധി അവസാനിച്ചപ്പോൾ ഇൗ വർഷം രേഖപ്പെടുത്തിയത് 1230 നിയമലംഘനങ്ങൾ. പ്രതിദിനം 13 നിയമലംഘനങ്ങളാണ് ശരാശരി രേഖപ്പെടുത്തിയത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസമാണ് മധ്യാഹ്ന ജോലി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 768 മോേട്ടാർസൈക്കിൾ തൊഴിലാളികൾ, 187 ഗാർഡ് തൊഴിലാളികൾ, 170 നിർമാണത്തൊഴിലാളികൾ, 76 ശുചീകരണ തൊഴിലാളികൾ, 29 റോഡ് പണിക്കാർ എന്നിവരാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
അതേസമയം, രാജ്യത്ത് കൂടിയ താപനില തുടരുകയാണ്. ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല എന്നത് പുറംപണിക്കാർക്ക് വലിയ ആശ്വാസമായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

