ഭക്ഷ്യ സുരക്ഷലംഘനം; മുബാറക്കിയയിൽ 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: മുബാറക്കിയയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 30 ലംഘനങ്ങൾ കണ്ടെത്തി. ഗുരുതര ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും ശുചിത്വ നിയമങ്ങളും ലംഘിച്ച 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ശീതീകരിച്ച ഇറച്ചി ഉരുകിയ ശേഷം പുതിയതാണെന്ന വ്യാജേന വിൽക്കുക, ആവശ്യമായ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്യുക തുടങ്ങിയ നിരവധി ലംഘനങ്ങൾ ഇവിടങ്ങളിൽ കണ്ടെത്തി.
മോശം ശുചിത്വ രീതികൾ, ആരോഗ്യ ലൈസൻസില്ലാതെ കടകൾ തുറന്നു പ്രവർത്തിക്കൽ, അംഗീകാരമില്ലാത്ത വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യൽ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത ജീവനക്കാരെ നിയമിക്കൽ എന്നിവയും കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ ജീവനക്കാർ താമസിക്കുന്നതായും, അനുവദനീയമായ സ്ഥലപരിധിക്കപ്പുറം കടകൾ പ്രവർത്തിക്കുന്നതായും ഇൻസ്പെക്ടർമാർ രേഖപ്പെടുത്തി.
അലി അൽ കന്ദരിയുടെ നേതൃത്വത്തിലുള്ള കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

