Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 കിലോ ലഹരിവസ്തു പിടികൂടി; യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ച് ലഹരികടത്ത്; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും
12 കിലോ ലഹരിവസ്തു പിടികൂടി; യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ച് ലഹരികടത്ത്; രണ്ടുപേർ പിടിയിൽ
cancel
camera_alt

ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച വസ്തുക്കൾ

പരിശോധിക്കുന്ന പൊലീസ് നായ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരികടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. 12 കിലോഗ്രാം മെത്താംഫെറ്റാമൈനുമായി രണ്ട് പേരെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ നൂതന രീതിയിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്താൻ ശ്രമം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി വലിയ ട്രക്കുകളിലും മറ്റും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള പദ്ധതിയെക്കുറിച്ച് രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

വിശദമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുകയും മെത്താംഫെറ്റാമൈൻ പിടിച്ചെടുക്കുകയുമായിരുന്നു. മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 12 kg of narcotics seized; Two arrested for smuggling drugs hidden in machine parts
Next Story