അഞ്ചാമത് ലോക കേരള സഭ നാളെ മുതൽ; കുവൈത്തിൽനിന്ന് 11 പ്രതിനിധികൾ
text_fieldsമുസ്തഫ ഹംസ, മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപറമ്പിൽ, ഹിക്മത്, ജെ.സജി, സി.കെ നൗഷാദ്, കവിത അനൂപ്, സുരേഷ് കെ.പി, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്,
ഷാജി മഠത്തിൽ
കുവൈത്ത് സിറ്റി: കേരള സർക്കാറിന്റെ അഞ്ചാമത് ലോക കേരള സഭ ഈ മാസം 29, 30, 31 തിയതികളിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ നേരിട്ട് എത്തിക്കാനും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ലോക കേരള സഭ.
സഭയിലേക്ക് കുവൈത്തിൽനിന്ന് 11 അംഗങ്ങൾ ഉണ്ട്. പ്രവാസികൾക്ക് വിവിധ വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുകയും സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യാം. കഴിഞ്ഞ നാല് ലോക കേരള സഭകളിലൂടെ നോർക്ക കെയർ, റിക്രൂട്ട്മെന്റ് നയങ്ങൾ ഉൾപ്പെടെ നിരവധി പ്രവാസി സൗഹൃദ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിച്ചതായാണ് സർക്കാർ വിലയിരുത്തൽ.
കുവൈത്തിലെ പ്രവാസി സംഘടനകളായ കല കുവൈത്ത്, കേരള അസോസിയേഷൻ കുവൈത്ത്, വനിതാവേദി കുവൈത്ത്, പ്രോഗ്രസ്സീവ് പ്രഫഷനൽ ഫോറം, എൻ.സി.പി ഓവർസീസ് സെൽ, മലയാളം മിഷൻ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ തുടങ്ങിയവയുടെ പ്രതിനിധികൾ സഭയിലുണ്ട്.
കേരള അസോസിയേഷൻ കുവൈത്ത് പ്രതിനിധികളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപറമ്പിൽ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി, കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, കല കുവൈത്ത് മുൻ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ സി.കെ. നൗഷാദ്, വനിതാവേദി കുവൈത്ത് ജനറൽ സെക്രട്ടറി കവിത അനൂപ്, പ്രോഗ്രസീവ് പ്രഫഷനൽ ഫോറം കുവൈത്ത് (പി.പി.എഫ്) ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ കുവൈത്ത് സെക്രട്ടറി കെ.പി. സുരേഷ് , മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മുസ്തഫ ഹംസ, നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, എൻ.സി.പി. ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് എന്നിവരാണ് കുവൈത്തിൽനിന്നുള്ള അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

