Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമയക്കുമരുന്നും...

മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളുമായി 11 പേർപിടിയിൽ

text_fields
bookmark_border
മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളുമായി 11 പേർപിടിയിൽ
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്നും മറ്റ് നിയമവിരുദ്ധ വസ്തുക്കളും കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൗരന്മാർ ഉൾപ്പെടെ 11 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഈജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ,ബിദൂനികൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. 150 ഗ്രാം ലിക്വിഡ് മെത്താംഫെറ്റാമൈൻ, 43 ഗ്രാം മെത്താംഫെറ്റാമൈൻ, 202 ഗ്രാം ഹെറോയിൻ, 41 ഗ്രാം ഹാഷിഷ്, ഒരു ഗ്രാം കൊക്കെയ്ൻ, ഏകദേശം 70 മില്ലി ലിറ്റർ ലിക്വിഡ് സിന്തറ്റിക് കന്നാബിനോയിഡുകൾ, 507 കാപ്റ്റഗൺ ഗുളികകൾ, ഏകദേശം 80 ഗ്രാം ലിറിക്ക, 210 ലിറിക്ക കാപ്സ്യൂളുകൾ, ഹാഷിഷ് സിഗരറ്റുകൾ, തോക്കുകൾ, മദ്യം എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്നുകൾക്കെതിരായ തുടർച്ചയായ നടപടികളുടെ ഭാഗമായണ് അറസ്റ്റ്.

ലഹരി ബാധയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുകാർ, നിർമ്മാതാക്കൾ, ഉപയോഗിക്കുന്നവർ എന്നിവർക്കെതിലരെ മുഖംനോക്കാതെ നടപടിയെടുക്കും. ലഹരി കേസുകളിൽ കനത്ത ശിക്ഷയും പിഴയും ഏർപ്പെടുത്തി ശക്തമായ നിയമം കുവൈത്ത് അടുത്തിടെ കൊണ്ടുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsIllegalarrested
News Summary - 11 people arrested with drugs and illegal substances
Next Story