Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചട്ടങ്ങൾ പാലിക്കാത്ത 11 എക്സ്ചേഞ്ച് കമ്പനികൾക്ക് സസ്പെൻഷൻ

text_fields
bookmark_border
ചട്ടങ്ങൾ പാലിക്കാത്ത 11 എക്സ്ചേഞ്ച് കമ്പനികൾക്ക് സസ്പെൻഷൻ
cancel

കുവൈത്ത് സിറ്റി: ചട്ടങ്ങൾ പാലിക്കാത്തതിന് കുവൈത്തില്‍ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് സസ്പെൻഷൻ. ചെറുകിട, ഇടത്തരം എക്സ്ചേഞ്ച് കമ്പനികൾക്കെതിരെയാണ് സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും നടപടി സ്വീകരിച്ചത്. കമ്പനികൾ സംവിധാനങ്ങൾ പുതുക്കുകയും ഇടപാടുകളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയുകയും വേണം.

ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കണമെന്നും നിർദേശിച്ചു. ആസ്തി മരവിപ്പിക്കാൻ ഉത്തരവിട്ടവർക്കും സ്ഥാപനങ്ങൾക്കും സേവനം നൽകരുതെന്നും നിർദേശിച്ചു. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11 exchange companies suspended
Next Story