കുവൈത്തിൽ 1065 പേർക്ക് കൂടി കോവിഡ്; ഒമ്പത് മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയധികം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
കോവിഡ് മരണത്തിലും റെക്കോർഡ് വർധനയാണ്. ഒമ്പത് മരണമാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 58 ആയി.
8688 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 107 പേർ ഞായറാഴ്ച രോഗമുക്തി നേടി. 2729 പേരാണ് ഇതുവരെ രോഗമുക്തരായത്. ബാക്കി 5901 പേരാണ് ചികിത്സയിലുള്ളത്. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കാപിറ്റൽ ഗവർണറേറ്റിൽ 99 പേർ, ഹവല്ലി ഗവർണറേറ്റിൽ 237 പേർ, അഹ്മദി ഗവർണറേറ്റിൽ 214 പേർ, ഫർവാനിയ ഗവർണറേറ്റിൽ 450 പേർ, ജഹ്റ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
