Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത റെ​ഡ്...

അ​ന​ധി​കൃ​ത റെ​ഡ് ലൈ​റ്റ് ക്രോ​സി​ങ് ദി​നം​പ്ര​തി 1000 കേ​സു​ക​ൾ

text_fields
bookmark_border
അ​ന​ധി​കൃ​ത റെ​ഡ് ലൈ​റ്റ് ക്രോ​സി​ങ്  ദി​നം​പ്ര​തി 1000 കേ​സു​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം റെ​ഡ് ലൈ​റ്റ് സി​ഗ്ന​ൽ നി​യ​മം അ​ന​ധി​കൃ​ത​മാ​യി ലം​ഘി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ദി​നം​പ്ര​തി 1000 പേ​രാ​ണ് നി​യ​മ​ല​ഘ​നം മു​ഖേ​ന പി​ടി​യി​ലാ​കു​ന്ന​ത്. നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തു​മൂ​ലം മാ​ര​ക​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. ഇ​ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന ആ​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​രു​ടെ​യും ജീ​വ​നു​വ​രെ ഭീ​ഷ​ണി​യാ​യി മാ​റു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2023ന്‍റെ തു​ട​ക്കം മു​ത​ൽ ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ 2,40,000 റെ​ഡ് ലൈ​റ്റ് ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്ന് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. ഈ ​ലം​ഘ​ന​ങ്ങ​ളി​ൽ 65 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 26 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ് ഭാ​ഗ​വാ​ക്കാ​വു​ന്ന​ത്. ജീ​വ​ന് അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ഗു​രു​ത​ര​മാ​യ ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ഠി​ന​മാ​യ ശി​ക്ഷ​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ത​ലാ​ൽ അ​ൽ-​ഖാ​ലി​ദ് പ​റ​ഞ്ഞു.

Show Full Article
TAGS:Red light crossingCaseTraffic ViolationKuwait
News Summary - 1000 cases of unauthorized red light crossing per day
Next Story