സുഡാനിൽ 100 ടൺ ഭക്ഷ്യസഹായം വിതരണം ചെയ്തു
text_fieldsകുവൈത്ത് റിലീഫ് സൊസൈറ്റി സുഡാനിലെ കസ്സാല
പ്രവിശ്യയിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യവസ്തുക്കൾ
കുവൈത്ത് സിറ്റി: കുവൈത്ത് റിലീഫ് സൊസൈറ്റി സുഡാനിലെ അൽ-ഇഹ്സാൻ ചാരിറ്റി സൊസൈറ്റിയുമായി സഹകരിച്ച് സുഡാനിലെ കസ്സാല പ്രവിശ്യയിൽ 2,000 കുടുംബങ്ങൾക്ക് 100 ടൺ ഭക്ഷ്യസഹായം വിതരണം ചെയ്തു. ആഭ്യന്തര സംഘർഷത്തിൽ അഭയാർഥികളായ നിർധന കുടുംബങ്ങൾക്ക് ആശ്വാസമാകും കുവൈത്തിന്റെ സഹായം.
വിതരണോദ്ഘാടന ചടങ്ങിൽ കസ്സാല ഡെപ്യൂട്ടി ഗവർണർ ഉമർ ഉസ്മാൻ, ഹ്യൂമാനിറ്റേറിയൻ എയ്ഡ് കമീഷണർ ഇദ്രീസ് അലി, അൽ-ഇഹ്സാൻ സൊസൈറ്റി ഡയറക്ടർ ഇദ്രീസ് ഹാമിദ് കസ്സാല എന്നിവർ പങ്കെടുത്തു. സുഡാന് കുവൈത്ത് സമൂഹം നൽകി വരുന്ന പിന്തുണക്കും സഹായത്തിനും കസ്സാല ഡെപ്യൂട്ടി ഗവർണർ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം വർധിപ്പിക്കുന്നതാണ് ദുരിതാവസ്ഥയിലെ ഇത്തരം സഹായങ്ങളെന്ന് അൽ ഇഹ്സാൻ സൊസൈറ്റി മേധാവി ഇദ്രീഹ് ഹമീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

