Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീരി കാരുണ്യം: 100...

അമീരി കാരുണ്യം: 100 തടവുകാർ മോചിതരായി

text_fields
bookmark_border
അമീരി കാരുണ്യം: 100 തടവുകാർ മോചിതരായി
cancel
camera_alt

 അ​മീ​രി കാ​രു​ണ്യ പ്ര​കാ​രം മോ​ച​നം ല​ഭി​ച്ച ത​ട​വു​കാ​രെ ആ​ശ്ലേ​ഷി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: അ​മീ​രി കാ​രു​ണ്യ​ത്തി​​ന്റെ ആ​നു​കൂ​ല്യം പ​റ്റി കു​വൈ​ത്തി​ൽ 100 ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. ആ​കെ 595 ത​ട​വു​കാ​ർ​ക്കാ​ണ്​ ശി​ക്ഷ​യി​ള​വ്​ ല​ഭി​ച്ച​ത്. ഇ​തി​ൽ 100 പേ​രെ ഉ​ട​ൻ മോ​ചി​പ്പി​ച്ചു.

ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ ശി​ക്ഷാ​കാ​ലാ​വ​ധി കു​റ​ച്ചു​കൊ​ടു​ക്കു​​ക​യോ പി​ഴ കു​റ​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്​​തു. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ്​ ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ്​ എ​ല്ലാ വ​ർ​ഷ​​ത്തെ​യും പോ​ലെ ഇ​ത്ത​വ​ണ​യും ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​ട​വു​കാ​ർ​ക്ക്​ ശി​ക്ഷ​യി​ള​വ്​ ന​ൽ​കി​യ​ത്.

ഇ​ള​വ്​ ല​ഭി​ക്കു​ന്ന​വ​രി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മു​ണ്ട്. ദേ​ശ​സു​ര​ക്ഷ, പൊ​തു​മു​ത​ൽ ദു​ർ​വ്യ​യം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ അ​മീ​രി കാ​രു​ണ്യ​ത്തി​ന്​ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ​ക്കാ​ണ്​ സു​ലൈ​ബി​യ​യി​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​​ന്റെ പ്ര​ധാ​ന ഗേ​റ്റ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ൾ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ത​ന്നെ ഗേ​റ്റി​നു​മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. കൃ​ത്യം പ​ത്തി​ന്​ ത​ട​വു​കാ​ർ പു​റ​ത്തി​റ​ങ്ങി.

ആ​ഹ്ലാ​ദ​ത്തോ​ടെ ആ​ശ്ലേ​ഷി​ച്ചും ദൈ​വ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞും കു​റ​ച്ചു​സ​മ​യം അ​വി​ടെ ചെ​ല​വ​ഴി​ച്ച​ശേ​ഷം ത​ട​വു​കാ​രും ബ​ന്ധു​ക്ക​ളും വീ​ടു​ക​ളി​ലേ​ക്ക്​ പോ​യി.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ അ​മീ​രി ദീ​വാ​ൻ അം​ഗീ​കാ​രം ന​ൽ​കി.

അ​തി​നു​ശേ​ഷം പ​ബ്ലി​​ക്​ പ്രോ​സി​ക്യൂ​ഷ​ൻ പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ ഇ​ള​വ്​ ല​ഭി​ച്ച​വ​ർ വ്യ​വ​സ്ഥ​ക​ൾ​ക്കു​ള്ളി​ൽ വ​രു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കി. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ത​ട​വു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​മീ​രി കാ​രു​ണ്യ​പ്ര​കാ​രം 459 ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം ല​ഭി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക്​ ശി​ക്ഷ​യി​ള​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersMercyprisoners releasedKuwait
News Summary - 100 prisoners released
Next Story