100 ദിന ആരോഗ്യ പരിഷ്കരണ അജണ്ട
text_fieldsകുവൈത്ത് സിറ്റി: പ്രാഥമിക ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തൽ, ആരോഗ്യ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യൽ തുടങ്ങി 100 ദിവസത്തിനുള്ളിൽ നടപ്പാക്കുന്ന നിരവധി ലക്ഷ്യങ്ങൾ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച സർക്കാറിന്റെ പ്രവർത്തന പദ്ധതിൽ ഉൾകൊള്ളുന്നതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. ഇവ നടപ്പിലാക്കാനുള്ള തന്റെ താൽപര്യവും അദ്ദേഹം അറിയിച്ചു.
പുതിയ ആരോഗ്യകേന്ദ്രങ്ങൾ തുറക്കൽ, ജോലി സമയം നീട്ടൽ, ദേശീയ കേഡർമാർക്ക് പരിശീലനവും ശ്രദ്ധയും നൽകൽ, അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 79 ആംബുലൻസുകൾ ഉടൻ സേവനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

