ഭക്ഷ്യയോഗ്യമല്ലാത്ത 10 ടൺ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു
text_fieldsജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ഭക്ഷ്യ യോഗ്യമല്ലാത്ത 10 ടൺ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് നടപടി. ഷാർക്ക് മാർക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അൽ കന്ദരി പറഞ്ഞു.
കേടായ സമുദ്രവിഭവങ്ങൾ നശിപ്പിക്കുന്നതിനും, വിതരണം നിരോധിക്കുന്നതിനും, പിഴ ചുമത്തുന്നതിനും അടിയന്തര നിയമ നടപടികൾ സ്വീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും താമസക്കാർക്കും പൗരന്മാർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് പരിശോധന. മായം ചേർത്തതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർമാർ കർശനമായി പരിശോധിക്കുന്നുണ്ടെന്നും അലി അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

