അൽ അഹ്സ തീപിടിത്തം നിരാലംബമാക്കിയത് 10 കുടുംബങ്ങളെ
text_fieldsദമ്മാം: അൽ അഹ്സയിലെ ഹുഫൂഫ് ഇൻഡസ്ട്രിയൽ മേഖലയിൽ ഒരു വർക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് ഒരു മലയാളിയും ഒമ്പത് ബംഗ്ലാദേശികളുമാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ കുടുംബങ്ങളെ നിരാലംബമാക്കിയ ദുരന്തത്തിെൻറ അന്തിമ ചിത്രം വ്യക്തമാക്കുന്നത് അതിഗുരുതരമായ നിയമ ലംഘനങ്ങൾ. കടുത്ത ചൂടിലും നിർത്താതെ പ്രവർത്തിച്ച എയർക്കണ്ടീഷണറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. മരിച്ചവരെല്ലാം വിവിധ പ്രശ്നങ്ങളിൽ ഉഴലുമ്പോഴും കുടുംബത്തിന് താങ്ങാവാൻ സാധിക്കുന്ന ജോലികൾ ചെയ്യാൻ തുനിഞ്ഞിറങ്ങിയവരാണ്. മുഹമ്മദ് ഉബൈദുൽ ഹഖ്, മുഹമ്മദ് സാസ്വദൽ ഇസ്ലാം, ബാരക് സർദാർ റഹ്മാൻ, സൈഫുൽ ഇസ്ലാം, റംസാൻ പ്രമാണിക്, ജൊബയാത്ദാലി, ഹുസൈൻ റുബൽ, ഹുസൈൻ ഷഹാദത്, ഫിറോസ് അലി സർദാർ എന്നിവരാണ് മരിച്ച ബംഗ്ലാദേശ് പൗരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

