Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightജിദ്ദ റെഡ് സീ ഫിലിം...

ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ദേയമായി സൗദി ഫിലിം ‘വാല്ലി റോഡ്’

text_fields
bookmark_border
ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ദേയമായി സൗദി ഫിലിം ‘വാല്ലി റോഡ്’
cancel
camera_altവാല്ലി റോഡ് ടീം

സൗദി ഫിലിം ഡയറക്ടർ ഖാലിദ് ഫഹദ് കൃത്യമായി നിരീക്ഷണബോധ്യമുള്ള സിനിമാപ്രവർത്തകനാണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ‘വാല്ലി റോഡ്’ എന്ന സിനിമ കണ്ടാൽ മാത്രംമതി. സിനിമ കഴിഞ്ഞപ്പോൾ ഗാല തിയറ്ററിൽനിന്ന് ഉയർന്ന കരഘോഷം അതിന്റെ തെളിവായിരുന്നു. ഒരു അമച്വർ ഫിലിമിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉപയോഗിച്ച് ചെറിയ ലാഗ് പോലും വരുത്താതെ കാഴ്ചക്കാരനിലേക്ക് തന്റെ നിലപാട് അറിയിക്കുകയാണ് ഖാലിദ് ഫഹദ്. ആധുനിക സിനിമാചിത്രീകരണ രംഗത്ത് സൗദി മുന്നോട്ടുവെക്കുന്ന ഉറച്ച ചുവടുവെപ്പുകളിലൊന്ന് ഖാലിദ് ഫഹദിന്റെ വാല്ലി റോഡാണെന്ന് ഊന്നിപ്പറയാം.

ജിദ്ദ റിഡ്സ് കാർട്ടൻ ഹോട്ടലിലെ ഗാല തിയറ്ററിൽ ഒരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ സൗദിയിൽനിന്നുള്ള സിനിമ കണാൻ ഇരിക്കുമ്പോൾ മനസ്സിൽ പലചോദ്യങ്ങൾ ഉരുത്തിരുഞ്ഞു വന്നിരുന്നു - സിനിമാമേഖലക്ക് അധികമൊന്നും ചരിത്രംപറയാൻ കഴിയാത്ത ഒരു രാജ്യത്തുനിന്ന് പുതിയ സിനിമകൾ ഉണ്ടാകുമ്പോൾ അതിന്റെ നിലവാരത്തിൽ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, ഖാലിദ് ഫഹദ് അത്തരം എല്ലാ തെറ്റിദ്ധാരണകളേയും സിനിമ തുടങ്ങി നിമിഷങ്ങൾ കഴിയുമ്പോൾതന്നെ ഇല്ലാതാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫിലിം മേക്കിങ്.

തമാശ-സാഹസികത

‘തമാശയിലൂന്നിയ സാഹസിക’ കഥയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഖാലിദ് സ്ക്രിപിറ്റ് തയാറാക്കിയിരിക്കുന്നത്. ‘അലി’ എന്ന ആൺകുട്ടിയെ കേന്ദ്ര കഥപാത്രമാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്. അലി ഒരു നിശ്ശബ്ദബാലനാണ്. എന്നാൽ, തന്റെ ഇഷ്ടപ്പെട്ട ആട്ടിൻകുട്ടിയെ ‘ഗ്യാറാ ഗ്യാറാ’... എന്ന് വിളിക്കുന്നതൊഴിച്ചാൽ അലി എന്ന കഥാപാത്രം മറ്റൊന്നും സിനിമയിൽ സംസാരിക്കുന്നില്ല. അലി സംസാരിക്കാത്തതിനും അലിക്ക് ശബ്ദമില്ലാതാകുന്നതിനും കാരണമെന്താണെന്ന് സിനിമതന്നെ കൃത്യമായി കാര്യം പറയുന്നുണ്ട്. കർക്കശക്കാരനായ പിതാവും തന്റെ ചുറ്റുപാടും അലിയെ എപ്പോഴും നിശ്ശബ്ദനാക്കിക്കൊണ്ടിരിക്കുന്നു. ‘നീ പൊട്ടനാണെന്നും ഭ്രാന്തനാണെന്നും’ എപ്പോഴും കുറ്റപ്പെടുത്തുമ്പോൾ അലി തന്റെ സ്വപ്നങ്ങളോടും തന്നോടും മാത്രം സംവദിക്കുന്ന കുട്ടിയായി മാറുന്നു. കുട്ടിത്തത്തിൽനിന്ന് കാണുന്ന ചെറിയ കുരുത്തക്കേടുകളും പ്രശ്നങ്ങളും കുറ്റപ്പെടുത്തലുകളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ അലിക്ക് കൂടെയുള്ളവരെല്ലാം ശത്രുകളായി മറുന്നു. അങ്ങനെ അലി ഒരു ആട്ടിൻകുട്ടിയിലേക്ക് തന്റെ സ്നേഹം മുഴുവൻ നിക്ഷേപിക്കുന്നു.

ഒരുദിവസം പിതാവ് അലിയുമൊത്ത് വാഹനത്തിൽ സുന്ദരമായ തന്റെ ഗ്രാമത്തിലെ താഴ്വരയിലുടെ യാത്രപോകുന്നു. അലിയെ ഡോക്ടറെ കാണിക്കാൻവേണ്ടി കൊണ്ടുപോകുകയാണ്. എന്നാൽ, വാഹനത്തിൽ കേറും മുമ്പേ അവൻ ഗ്യാറ എന്ന ആട്ടിൻകുട്ടിയെ വണ്ടിയിലേക്ക് കേറ്റുന്നു. യാത്രാമധ്യേ ഒരു ചെറിയ പെട്രോൾ സ്റ്റേഷനിൽ വണ്ടിനിർത്തുന്നു. പിതാവ് വണ്ടിയിൽനിന്ന് ഇറങ്ങിപ്പോകുന്നു. വണ്ടിനിർത്തിയ ഉടൻ ആട്ടികുട്ടി പുറത്തേക്ക് ചാടുന്നു. അലി പിന്നീട് വണ്ടിയിൽ ആടിനെ നോക്കുമ്പോൾ കാണുന്നില്ല. ഗ്യാറയെ തിരഞ്ഞ് അലി ദൂരേക്ക് താഴ്വരകളിലേക്ക് മറയുന്നു. പിതാവ് തിരിച്ചുവരുമ്പോൾ ആട്ടിൻകുട്ടിയും അലിയും വണ്ടിയിൽ ഇല്ല. അലിയെ കാണാതെ പിതാവും കുടുംബവും വിഷമത്തിലാവുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നു.

സംവിദായകൻ ഖാലിദ് ഫഹദ്

അലി നടന്നുനടന്ന് താഴ്വരകൾക്കപ്പുറം എത്തുന്നു. അവസാനം ആടുകൾക്കൊപ്പം ആടുമേക്കൽ കേന്ദ്രത്തിൽ താമസിക്കുന്ന അജ്ഞാതനായ നടോടിയുടെ അടുത്തെത്തുന്നു. അയാൾക്ക് അലിയെ ഇഷ്ടപ്പെടുന്നു. അലി അവിടെയുള്ള ആടുകൾക്കൊപ്പവും അയാളോടൊപ്പവും അവിടെ താമസിക്കുന്നു. രാത്രിയിൽ അലി ചില സ്വപങ്ങൾ കാണുന്നു. ചില ഭീകരശബ്ദങ്ങൾ കേൾക്കുന്നു. എന്തോ ഒന്ന് അലിയെ മണലിലേക്ക് പിടിച്ചുവലിക്കുന്നപോലെ. അതിനിടക്ക് അലി ആട്ടിൻകുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. അലി ഗ്യാറാ ഗ്യാറാ എന്ന് വിളിച്ച് വീണ്ടും കാട്ടിലേക്ക് പോകുന്നു. ആടുമേക്കൽ കേന്ദ്രത്തിലെ അയാൾ അലിയെ തിരയുന്നു എങ്കിലും എവിടേയും കാണാനില്ലാ. അലി വീണ്ടും ഒറ്റപ്പെടുന്നു, യാത്ര തുടരുന്നു.

അപ്പോഴേക്കും വീട്ടിൽ അലിയെ കാണാതെയുള്ള പ്രശ്നങ്ങൾ കൊടുമ്പിരികൊള്ളുന്നു. ‘ആ ഭ്രാന്തൻ അലി എവിടെ’ എന്ന പിതാവ് ശകാരിക്കുന്നത് ഇടക്കിടക്ക് കേൾക്കാം. പൊലീസ് സ്റ്റേഷനിൽതന്നെ തമ്പടിച്ച് പിതാവ് അലിയെ കണ്ടെത്താൻ നിരന്തരം സമ്മർദംചെലുത്തുന്നു.

അതിനിടക്ക് മുഹമ്മദ് അൽഷെഹരി അവതരിപ്പിക്കുന്ന പൊലീസ് ഓഫിസർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. സിനിമയിൽ വളരെ രസകരവും ചിരി ഉളവാക്കുന്ന സംഭാഷണങ്ങളും ഷെഹരി ചെയ്യുന്നുണ്ട്. അമിതമായ ഗിമ്മിക്കുകളൊന്നുമില്ലാതെ സ്വാഭാവിക അഭിനയത്തിലൂടെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു നടനാണ് മുഹമ്മദ് അൽഷെഹരി.

അലിയുടെ സഞ്ചാരം വീണ്ടും മുമ്പ് പിതാവ് വണ്ടിനിർത്തിയ അതേ പെട്രോൾ സ്റ്റേഷനിൽ എത്തുന്നു. അതേസമയം, അലി അവിടെയുള്ള ക്രോസറി ഷോപ്പിലെ ഫിലിപ്പീനി ജോലിക്കാരനുമായി തർക്കമുണ്ടായി സാധങ്ങൾ എല്ലാം വലിച്ചെറിഞ്ഞുപോകുന്നുണ്ട്. അലി ഈ സ്ഥലത്ത് എത്തുമ്പോൾ ​ഗ്രോസറി ഷോപ്പിനടുത്ത് ആടുകളുമായി നിർത്തിയ ഒരു വാഹനം ലക്ഷ്യമാക്കി കള്ളന്മാരായ മൂന്ന് യുവാക്കൾ നിൽക്കുന്നുണ്ടായിരുന്നു. ആടുകളെ കണ്ട അലി വാഹനത്തിന്റെ തുറന്ന സ്ഥലത്ത് കേറി തന്റെ ആട്ടിൻകുട്ടി അവക്കിടയിലുണ്ടോ എന്ന് തിരയുന്നതിനിടയിൽ കള്ളന്മാർ വാഹനം എടുത്ത് ഓടിച്ചുപോകുന്നു. അലി പിന്നീട് കാട്ടിൽ കള്ളന്മാരുടെ കൂടെ പെട്ടുപോകുന്നു. അലി മിണ്ടുന്നില്ലെന്നറിഞ്ഞ് കള്ളന്മാർ അലിയെ കൂടെ കൂട്ടുന്നു. എന്നാൽ, അലി അവിടെനിന്നും തന്റെ സാഹസികയാത്ര തുടരുന്നു.

വഴിയിൽ തന്റെ വണ്ടികേടായി കുടുങ്ങിയ പൊലീസുകാരന്റെ അടുത്ത് അലി എത്തിപ്പെടുന്നു. പേര് എന്താണ്, നീ എന്തിനാണ് ഇതിലെ നടക്കുന്നതെന്ന് അലിയോട് ചോദിക്കുമ്പോൾ തന്റെ കൈയിലെ അലി എന്നെഴുതിയത് പൊലീസുകാര​െന്റ ശ്രദ്ദയിൽപെടുന്നു. കൈയിൽ എഴുതിയ നമ്പറിലേക്ക് പൊലീസുകാരൻ വിളിക്കുമ്പോൾ അപ്പുറത്ത് സ്ത്രീശബ്ദം കേൾക്കുമ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ഒരു ഉന്മേഷം കേറുന്നു. അലി എന്ന് പറയുമ്പോൾ ഫോൺ എടുത്തത് അലിയുടെ സഹോദരിയായിരുന്നു. അലി എവിടെ എന്ന് തിരിച്ചുചോദിക്കുമ്പോൾ ആ അലി എന്റെ കൂടെയുണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറയുന്നു. അലിയുടെ പിതാവ് എവിടെ എന്ന് ചോദിക്കുമ്പോൾ തമാശ നിറഞ്ഞ് പൊലീസുകാരൻ മറുപടി പറയുന്നത് തിയറ്ററിൽ ചിരിയുളവാക്കുന്നുണ്ട്.

പിന്നീട് അലി ആ പൊലീസ് ഓഫിസർക്ക് ചിലത് കാണിച്ചുതരാമെന്ന് ആംഗ്യം കാണിച്ച് കാട്ടിലൂടെ കൊണ്ടുപോയി കള്ളന്മാരുടെ കേന്ദ്രം കാണിച്ചുകൊടുക്കുകയും അവരെ പിടിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞ് അലിയെ കുടുംബത്തിന് കൈമാറാൻ വേണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട്. പിതാവ് അലിയെ കണ്ടയുടൻ ശകാരിക്കുമ്പോൾ പൊലീസ് അലിയെ കുറിച്ച് പറയുന്നുണ്ട്. ഇവൻ നല്ല പയ്യനാണ്, നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്ന്. പിതാവ് തനിക്ക് നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ചും പണത്തെ കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നു.

തിരിച്ച് വീട്ടിലേക്ക് പോകാൻ വളരെ ദൂരമുണ്ട്. യാത്രയിൽ രാത്രിയായതോടെ ഒഴിഞ്ഞസ്ഥലത്ത് അവർ ഭക്ഷണം പാകംചെയ്യാൻ തമ്പടിക്കുന്നു. അലി വീണ്ടും തന്റെ ഗ്യാറ എന്ന ആട്ടിൻകുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ വീണ്ടും കാട്ടിലേക്ക് നടന്നുപോകുന്നു. അലി വീണ്ടും ആ ആടുമേക്കൽ കേന്ദ്രത്തിലെ നാടോടിയെ കണ്ടുമുട്ടുന്നു. പിന്നീട് അലിയും പിതാവും സഹോദരിയും അറബിയും ഒന്നിച്ചുകാണുന്നു. അറബി പറയുന്നു അലി ലോകത്തിന് വെളിച്ചമാണ്, അലിയെ പോലുള്ള കുട്ടികളാണ് യഥാർഥനന്മയുടെ വക്താക്കൾ എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു.

സിനിമയിലെ രസകരമായ പല അനുഭവങ്ങളുമുണ്ട്. തമാശകളും ഫാന്റസിയും നന്മയുടെ പഠനവും പങ്കുവെക്കുന്നുണ്ട് വാല്ലി റോഡ്. അലിയുടെ സ്വപ്നത്തിലെ പെൺകുട്ടിയും നല്ല ഗാനവുമെല്ലാമായി സിനിമ പുതിയ സംവാദനത്തിന് വഴിതുറക്കുന്നുണ്ട്. കുട്ടികളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും വിലകൽപിക്കാത്ത വീടുകളിലെ കുട്ടികൾ എന്തായിമാറും എന്ന് പ്രവചിക്കാൻ കഴിയില്ല. അവരുടെ നന്മയെ കാണാത്ത മാതാപിതാക്കൾക്ക് ഒരു അറിയിപ്പായുമെല്ലാം സിനിമയെ വിലയിരുത്താം. ഖാലിദ് ഫഹദിനെ പോലുള്ള സംവിധായകർ ഭാവി സൗദി സിന്മയുടെ വക്താക്കളാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmgulf
News Summary - jiddah red sea film festival valley road
Next Story