Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightപ്രവാസി ജീവനക്കാരുടെ...

പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനത്തിന് കൈത്താങ്ങുമായി ജലീൽ കാഷ് ആൻഡ് ക്യാരി

text_fields
bookmark_border
പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനത്തിന് കൈത്താങ്ങുമായി ജലീൽ കാഷ് ആൻഡ് ക്യാരി
cancel
camera_alt

ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന്‍റെ നാലാം പതിപ്പ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പ്രഖ്യാപിക്കുന്നു

ദുബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനത്തിന് കൈത്താങ്ങുമായി മൊത്തവ്യാപാര രംഗത്തെ യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് ക്യാരി. യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്, കഫ്റ്റീരിയ ജീവനക്കാരുടെ മക്കൾ, സഹോദരങ്ങൾ എന്നിവരിൽ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്കോളർഷിപ് നൽകുന്നത്. സ്കോളർഷിപ്പ് പദ്ധതിയുടെ നാലാമത് പതിപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചാണ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ടത്. ഏറ്റവും അടുത്തുള്ള ജലീൽ കാഷ് ആൻഡ് ക്യാരി സ്റ്റോറുമായി ബന്ധപ്പെട്ടും അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി 2022ലാണ് ജലീൽ കാഷ് ആൻഡ് ക്യാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധാരണക്കാരായ നിരവധി പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്കോളർഷിപ് സമ്മാനിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയെന്ന നിലയിലാണ് സ്കോളർഷിപ് പദ്ധതിയുടെ നാലാം പതിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamampravasiuaenewsEducational ScholarshipJaleel Cash and Carry
News Summary - Jaleel Cash and Carry helps children of expatriate employees pursue higher education
Next Story