ഹിജ്റ പുതുവർഷ ദിനം ആഗസ്റ്റ് 31ന്
text_fieldsദുബൈ: ഹിജ്റ വർഷം 1441ന് ശനിയാഴ്ച തുടക്കമാവും. സൗദിയിലെ തമീർ വാനനിരീക്ഷണ കേന്ദ്രത്തിലും മറ്റു രാജ്യങ്ങളിലു ം മുഹർറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുവർഷം പ്രഖ്യാപിക്കപ്പെട്ടത്. ശനിയാഴ്ച പുതുവർഷ ദിനം കഴിഞ്ഞ് ഞായറാഴ്ച മുതൽ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവർമെൻറ് ഹ്യൂമൻ റിസോഴ്സസ് വാർത്താകുറിപ്പിൽ അറിയിച്ചു.
യു.എ.ഇയിലെ സ്കൂളുകളും ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. കഴിഞ്ഞ രാത്രി പസഫിക് തീരത്തും അമേരിക്കൻ മേഖലകളിലും മാത്രമേ ചാന്ദ്ര ദർശനത്തിന് സാധ്യതയുള്ളൂ എന്നാണ് വാനനിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ച് ചന്ദ്രപ്പിറ ദൃശ്യമാവുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
