Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightഡോക്​ടർ ഇപ്പോൾ...

ഡോക്​ടർ ഇപ്പോൾ പ്രവാസിയുടെ വിരൽത്തുമ്പിൽ; ദുരിതകാലത്ത്​ ഗൾഫ്​ മാധ്യമത്തി​െൻറ കൈത്താങ്ങ്​

text_fields
bookmark_border
ഡോക്​ടർ ഇപ്പോൾ പ്രവാസിയുടെ വിരൽത്തുമ്പിൽ; ദുരിതകാലത്ത്​ ഗൾഫ്​ മാധ്യമത്തി​െൻറ കൈത്താങ്ങ്​
cancel

കോഴിക്കോട്​: പ്രവാസിക്ക്​ മുമ്പിൽ കോവിഡ്​ കാലം തീർത്ത കാറ്റും കോളും മറികടക്കാൻ പുതിയ ദൗത്യം ഏറ്റെടുത്ത്​ ഗൾഫ്​ മാധ്യമം. രോഗഭീഷണിക്ക്​ മുമ്പിൽ പകച്ച്​ നിൽക്കുന്ന പ്രവാസിയുടെ വിരൽത്തുമ്പിൽ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ലഭ്യമാക്കുന്ന ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ ഇന്ന്​ മുതൽ രജിസ്​റ്റർ ചെയ്യാം.  കോഴിക്കോട്​ ആസ്​റ്റർ മിംസുമായി ചേർന്നാണ്​ ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികൾക്കായി ഗൾഫ്​ മാധ്യമം ആശ്രയമൊരുക്കുന്നത്​. പദ്ധതിയിൽ രജിസ്​റ്റർ ചെയ്യുന്നവരുടെ സംശയങ്ങൾ മാറ്റാനും ഉപദേശങ്ങൾ നൽകാനും വിദഗ്ധ ഡോക്​ടർമാർ 24 മണിക്കൂറിനകം ഫോണിൽ ബന്ധപ്പെടും. 

ഗൾഫ്​ മാധ്യമം, മാധ്യമം ഒാൺലൈൻ എന്നിവയിൽ ലഭ്യമായ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്തോ ലിങ്കിലൂടെ പ്രവേശിച്ചോ പ്രവാസികൾക്ക്​ രജിസ്​റ്റർ ചെയ്യാം. രജിസ്​റ്റർ ചെയ്യുന്ന പ്രവാസികളുടെ രോഗവിവരങ്ങളും സംശയങ്ങളും കോഴിക്കോട്​ ആസ്​റ്റർ മിംസിലെ ഡോക്​ടർമാർ പരിശോധിക്കും. ശേഷം  വിദഗ്ധ ഡോക്​ടർ വാട്​സാപ്പ്​/ഫോൺ/ഒാൺലൈൻ മുഖേന തിരിച്ച്​ ബന്ധപ്പെടും. ആവശ്യമായ വൈദ്യോപദേശം സൗജന്യമായാണ്​ ലഭിക്കുക. 

കോവിഡ്​ വ്യാപന ഭീതി നില നിൽക്കുന്നതിനിടയിൽ താമസസ്​ഥലങ്ങളിലും തൊഴിലിടങ്ങളിലും കുടുങ്ങി പോയവർക്ക്​ ആശ്വാസമാകുന്നതാണ്​ ‘സസ്​നേഹം ഡോക്​ടർ’ പദ്ധതി. കോവിഡ്​ വ്യാപനത്തിനിടയിലും ജോലി ചെയ്യേണ്ട സ്​ഥിതിയുള്ള പ്രവാസികൾക്ക്​ യഥാസമയം വിദഗ്ധ വൈദ്യോപദേശം ലഭിക്കാത്തത്​ ഗൾഫ്​ മേഖലയിൽ വലിയ ആശങ്കയായി വളരുന്നതിനിടയിലാണ്​ ഗൾഫ്​ മാധ്യമവും ആസ്​റ്റർ മിംസും ചേർന്ന്​ പുതിയ ചുവട്​വെപ്പ്​ നടത്തുന്നത്​.  

കോവിഡ്​ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ മറ്റു രോഗങ്ങളുടെ ചികിത്സയടക്കം വൈകുന്ന സാഹചര്യവും ഗൾഫ്​ മേഖലയിലുണ്ട്​. സ്​ഥിരമായി മരുന്ന്​ കഴിക്കുന്നവർക്കും മറ്റും അത്യാവ​ശ്യങ്ങൾക്ക്​ പോലും ഡോക്​ടർമാരെ സമീപിക്കാനോ നിർദേശങ്ങൾ തേടാ​നോ കഴിയാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക്​ സൗജന്യമായ വൈദ്യോപദേശം എത്തിക്കുന്ന പദ്ധതി നിരവധി പേർക്ക്​ പ്രയോജനപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

പൂർണമായും സൗജന്യമായ ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ  രജിസ്​റ്റർ ചെയ്യുന്നവർക്ക്​ നാട്ടിൽ തിരിച്ചെത്തിയാൽ കോഴിക്കോട്​ ആസ്​റ്റർ മിംസിൽ 2000 രൂപയുടെ മെഡിക്കൽ ചെക്കപ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കും.  

മാധ്യമവും ആസ്റ്റർ മിംസും സംയുക്തമായി പ്രവാസികൾക്കായി നടപ്പാക്കുന്ന ‘സസ്നേഹം ഡോക്ടർ’ പദ്ധതിയുടെ ലോഗോ പ്രകാശനം മാധ്യമം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം സാലിഹ്, ആസ്റ്റർ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫർഹാൻ യാസിൻ എന്നിവർ ചേർന്ന്​ നിർവഹിക്കുന്നു. ന്യൂറോ സർജറി സീനിയർ കൺസൾട്ടൻറ്​ ഡോ. നൗഫൽ ബഷീർ, മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീക് എന്നിവർ സമീപം
 

പദ്ധതിയുടെ ലോഗോ പ്രകാശനം മാധ്യമം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം സാലിഹ്, ആസ്റ്റർ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫർഹാൻ യാസിൻ എന്നിവർ നിർവഹിച്ചു. എക്​സിക്യൂട്ടിവ്​ എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ്​ അലി, മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീക്, ന്യൂറോ സർജറി സീനിയർ കൺസൾട്ടൻറ്​ ഡോ.നൗഫൽ ബഷീർ, ആസ്​റ്റർ മിംസ്​ ചീഫ്​ ഫിനാൻസ്​ ഒാഫീസർ അർജുൻ വിജയകുമാർ, ബിസിനസ്​ ഡെവലപ്​മ​​​​​​െൻറ്​ മാനേജർ പി. നാസിർ, അസിസ്​റ്റൻറ മാനേജർ സി.കെ അരുൺ, ഡെപ്യൂട്ടി മാനേജർ ഷിജു ടി.കുര്യൻ എന്നിവർ പ​െങ്കടുത്തു. 

‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യാൻ ഈ ലിങ്കിൽ പ്രവേശിക്കാം. https://www.madhyamam.com/sasnehamdr

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgulf madhyamammalayalam newsaster mimsPravasi Return
News Summary - gulf madhyamam initiates
Next Story