Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
superstar
cancel
camera_alt

മു​ഹ​മ്മ​ദ്​ ബൈ​റാ​ഗ്​​ദ​രി, ല​ന റോ​സ്​

ദു​ബൈ​യി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ രം​ഗ​ത്ത്​ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​ണ്​ മു​ഹ​മ്മ​ദ്​ ബൈ​റാ​ഗ്​​ദ​രി​യും പാ​രി​സ ബൈ​റാ​ഗ്​​ദ​രി​യും. ഇ​റാ​നി​യ​ൻ വം​ശ​ജ​രാ​യ ഇ​രു​വ​രും 40 ല​ക്ഷ​വും 30ല​ക്ഷ​വും ഫോ​ളോ​വേ​ഴ്​​സ്​ ഇ​ൻ​സ്റ്റ​യി​ലും യൂ​ടൂ​ബി​ലും ഉ​ള്ള​വ​രാ​ണ്. പൊ​തു​വെ സ്ത്രീ​ക​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന സൂ​പ്പ​ർ കാ​റു​ക​ളെ​യും ആ​ഡം​ഭ​ര ജീ​വി​ത​ശൈ​ലി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ഖ​ല​യി​ൽ തി​ള​ങ്ങി​യ​താ​ണ്​ മു​ഹ​മ്മ​ദി​നെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്.

ഗെ​യി​മ​റ​യാ​ണ്​ ഇ​യാ​ളു​ടെ അ​ര​ങ്ങേ​റ്റം. മോ ​വ്ലോ​ഗ്​​സ്​ എ​ന്ന യൂ​ടൂ​ബ്​ ചാ​ന​ലും ഇ​തേ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും വ​ഴി​യാ​ണ്​ ആ​രാ​ധ​ക​വൃ​ന്ദം വ​ർ​ധി​ച്ച​ത്. ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ലും ത​ൽ​പ​ര​നാ​യ ഇ​ദ്ദേ​ഹം എം.​വി എ​ന്ന പേ​രി​ൽ ഒ​രു മ​ർ​ച്ച​ൻ​ഡൈ​സ് ക​മ്പ​നി ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ, സെ​ലി​ബ്രി​റ്റി മീ​റ്റു​ക​ൾ, സൂ​പ്പ​ർ കാ​ർ ഡ്രൈ​വ് അ​വ​ലോ​ക​നം, സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള സോ​ഷ്യ​ൽ എ​ക്സ്പി​രി​മെ​ന്‍റു​ക​ൾ എ​ന്നി​വ​യാ​ണ് പോ​സ്റ്റു​ക​ളി​ൽ മി​ക്ക​തും. നി​ല​വി​ൽ 10ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​മ്പ​ത്തി​ന്​ ഉ​ട​മ​യാ​ണ്.

സ​ഹോ​ദ​രി പാ​രി​സ ബൈ​റാ​ഗ്​​ദ​രി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ന റോ​സ്​ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. ദു​ബൈ​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ ല​ന റോ​സ്, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്​​സി​നെ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​നെ പോ​ലെ ല​ന​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും സാ​ധാ​ര​ണ​യാ​യി ആ​ഡം​ബ​ര കാ​റു​ക​ൾ, ഫാ​ഷ​ൻ എ​ന്നി​വ​യാ​ണ്​ സാ​ധാ​ര​ണ വി​ഷ​യ​മാ​കു​ന്ന​ത്. മേ​ക്ക​പ്പ് ട്യൂ​ട്ടോ​റി​യ​ലു​ക​ൾ വ​ഴി ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്ന് സ്പോ​ൺ​സ​ർ​ഷി​പ്പ് ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഇ​വ​രു​ടെ ജ​ന​പ്രീ​തി ഇ​ര​ട്ടി​യോ​ളം ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും താ​മ​സി​ക്കു​ന്ന​ത്​ ദു​ബൈ​യി​ൽ ത​ന്നെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuperstarsupercarEmarat beats
News Summary - Supercar Super stars
Next Story