Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightഫാൽക്കൺ പ്രിയരുടെ...

ഫാൽക്കൺ പ്രിയരുടെ പള്ളിക്കൂടം

text_fields
bookmark_border
ഫാൽക്കൺ പ്രിയരുടെ പള്ളിക്കൂടം
cancel

ഭാ​വി ത​ല​മു​റ​ക്ക് പാ​ര​മ്പ​ര്യ​ത്ത​നി​മ​യും മ​രു​ഭൂ​മി​യി​ലെ പ​ഴ​യ ജീ​വി​ത​വും പ​രി​ശീ​ലി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ഫാ​ൽ​ക്ക​ൺ​റി സ്‌​കൂ​ൾ. ഏ​ഴ് മു​ത​ൽ 17 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് അ​റേ​ബ്യ​ൻ ഫാ​ൽ​ക്ക​ൺ​റി ക​ല​ക​ളും മ​രു​ഭൂ​മി​യി​ലെ ജീ​വി​ത പാ​ര​മ്പ​ര്യ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു​ള്ള പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ അ​ൽ​ഐ​ൻ പ്ര​വി​ശ്യ​യി​ലെ റെ​മ, തെ​ലാ​ൽ റി​സോ​ർ​ട്ടി​ലെ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ഫാ​ൽ​ക്ക​ൺ​റി ആ​ൻ​ഡ് ഡെ​സേ​ർ​ട്ട് ഫി​സി​യോ​ഗ്‌​ന​മി സ്‌​കൂ​ളി​ലാ​ണ് പൈ​തൃ​ക സം​സ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​റി​ട്ട പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ലെ എ​മി​റേ​റ്റ്‌​സ് ഫാ​ൽ​ക്ക​നേ​ഴ്‌​സ് ക്ല​ബി​െ​ൻ​റ ഭാ​ഗ​മാ​യ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ 2,021 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​പ്പോ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. അ​ബൂ​ദ​ബി ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി.​ഐ.​പി അ​തി​ഥി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഈ ​വി​ദ്യാ​ല​യ​ത്തി​ലെ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

കൊ​റോ​ണ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ൽ ഇ-​ലേ​ണി​ങ് കോ​ഴ്‌​സു​ക​ളു​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ സ​മ്മ​ർ സ്‌​കൂ​ളു​ക​ൾ​ക്ക് ഫാ​ൽ​ക്ക​ൺ​റി​യി​ൽ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ ശി​ൽ​പ​ശാ​ല​ക​ളും ന​ട​ത്തു​ന്നു. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​തി​വാ​ര പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ട്ടേ​റെ​പ്പേ​ർ പ​ങ്കെ​ടു​ക്കു​ന്നു. ഇ​ന്റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫാ​ൽ​ക്ക​ൺ​റി ആ​ൻ​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് ബേ​ർ​ഡ്‌​സ് ഓ​ഫ് പ്രൈ (​ഐ.​എ.​എ​ഫ്), അ​ൽ​ഐ​നി​ലെ അ​ൽ​ദാ​ർ അ​ക്കാ​ദ​മി എ​ന്നി​വ​യും പൈ​തൃ​ക പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

ഫാ​ൽ​ക്ക​ൻ ഇ​ന​ങ്ങ​ൾ, ശ​രീ​ര​ഘ​ട​ന, ഇ​ര, ഫാ​ൽ​ക്ക​ൺ​റി​യു​ടെ നൈ​തി​ക​ത, ഫാ​ൽ​ക്ക​ൻ പ​ക്ഷി​ക​ളെ സൂ​ക്ഷി​ക്ക​ൽ, വ​ള​ർ​ത്ത​ൽ, പ​രി​പോ​ഷി​പ്പി​ക്ക​ൽ, കൈ​കാ​ര്യം ചെ​യ്യ​ൽ, പ​രി​ശീ​ല​നം, പ്ര​ജ​ന​നം, പ​രി​പാ​ല​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ, പ്രോ​ട്ടോ​ക്കോ​ളു​ക​ൾ, സ്പോ​ർ​ട്സ്മാ​ൻ​ഷി​പ്പ്, എ​ത്തി​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഇ​വി​ടെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും നൈ​പു​ണ്യ നി​ല​വാ​ര​ത്തി​നും അ​നു​യോ​ജ്യ​മാ​യ ആ​മു​ഖ കോ​ഴ്സു​ക​ൾ, സ​ന്ദ​ർ​ശ​ക​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, യു.​എ.​ഇ​യി​ലെ അ​തി​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ടൂ​റു​ക​ൾ, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ, പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത അ​റ​ബ് ആ​തി​ഥ്യ​മ​ര്യാ​ദ, അ​നു​ഭ​വം എ​ന്നി​വ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്നു.

രാ​ഷ്ട്ര പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്യാ​ൻ ഫാ​ൽ​ക്ക​ൺ​റി കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​ന്റെ ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ലൈ​ബ്ര​റി​യും പ​ഴ​യ​തും അ​പൂ​ർ​വ​വു​മാ​യ ഫാ​ൽ​ക്ക​ൺ​റി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​വും മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ഫാ​ൽ​ക്ക​ൺ​റി സ്‌​കൂ​ളി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story