Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightഒറ്റപ്പെടലിെൻറ,...

ഒറ്റപ്പെടലിെൻറ, നിസ്സഹായതയുടെ നാൾവഴികൾ

text_fields
bookmark_border
ഒറ്റപ്പെടലിെൻറ, നിസ്സഹായതയുടെ നാൾവഴികൾ
cancel

ഗൾഫിൽ കുടിയേറ്റ തൊഴിലാളികൾക്ക് ചരിത്രത്തിൽ തുല്യതയില്ലാത്ത തിരിച്ചടിയായി മാറിയ വർഷം.

പിടിയിറങ്ങുന്ന 2020െൻറ അസ്സൽ ബാക്കിപത്രം അതാണ്. 2008ലെ സാമ്പത്തിക മാന്ദ്യം, ഗൾഫിലെ സ്വദേശിവത്കരണ പ്രത്യാഘാതങ്ങൾ എന്നിവ തിരിച്ചടിയുടെ പൂർവനാളുകൾ. എന്നാൽ, കോവിഡ് ഭീഷണിക്കു മുന്നിൽ അവ തീർത്തും അപ്രസക്തം. തൊഴിൽ നഷ്​ടത്തിെൻറ വ്യാപ്തി വളരെ വലുത്. ശമ്പളാദി ആനുകൂല്യങ്ങൾ കുത്തനെ വെട്ടിക്കുറച്ചതിെൻറ ആഘാതം ഇതിനു പുറമെ. ഗൾഫ് തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയും തുടരുന്ന അനിശ്ചിതാവസ്ഥയും കുടിയേറ്റ തൊഴിലാളികളെ ശരിക്കും പൊറുതിമുട്ടിക്കുന്നു.

ഉപജീവന നഷ്​ടവും വരുമാനമില്ലായ്മയും മാത്രമല്ല, അകാലത്തിൽ കൂട്ടത്തോടെ കൊഴിഞ്ഞുവീണ മനുഷ്യരും 2020െൻറ സങ്കടചിത്രമാണ്. മുന്നൂറിലേറെ മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ മാത്രം കോവിഡ് മൂലം പൊലിഞ്ഞത്. പലരും സാധാരണക്കാർ. ഉറ്റവരുടെ സാന്നിധ്യമില്ലാതെ വിവിധ ഗൾഫ് രാജ്യങ്ങളിലെ ശ്മശാനങ്ങളിൽ ഒടുങ്ങുകയായിരുന്നു ആ ജീവിതങ്ങൾ. അനാഥമാക്കപ്പെട്ട അവരുടെ കുടുംബങ്ങൾ. അവർക്ക് ചെറുസാന്ത്വനം പോലും പകരാൻ നമുക്കായില്ല. പ്രവാസികൾക്കു മുന്നിൽ ഭരണസംവിധാനങ്ങൾ ശരിക്കും നോക്കുകുത്തിയായ വർഷം.

അത്യപൂർവ പ്രതിസന്ധിയുടെ നാളുകൾ. ഗൾഫ് മുെമ്പാരിക്കലും നേരിടാത്തവിധം ശക്തവും തീവ്രവുമായ തിരിച്ചടി. വിമാനത്താവളം മുതൽ എല്ലാം നിശ്ശബ്​ദം. അ​േതാടെ തീർത്തും നിസ്സഹായരായി മാറുകയായിരുന്നു പ്രവാസികളും.

പരദേശികളുടെ വരുമാന സ്രോതസ്സുകൾ വറ്റി. അധികബാധ്യതയുടെ ആശങ്കകൾ അവരെ കൂടുതൽ തളർത്തി. ആഗോള വിപണിയിൽ എണ്ണവില മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതും കോവിഡ് നാളുകളിൽ. ടൂറിസം ഉൾപ്പെടെ എണ്ണയിതര വരുമാന മേഖലകളും തളർന്ന വർഷം.

മാസാന്ത തിരിച്ചടവും തൊഴിലാളികൾക്ക് ശമ്പളവും എങ്ങനെ നൽകും എ​േന്നാർത്ത് ഉറക്കം നഷ്​ടപ്പെട്ട സ്ഥാപന നടത്തിപ്പുകാരുടെ വ്യഥകൾ ചെറുതല്ല. ദുബൈ ദേരയിൽ കോവിഡ് പിടിപെട്ട് മരിച്ച ഒരു മലയാളിയെ കേന്ദ്ര പ്രമേയമാക്കി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് രചിച്ച 'ഇൗസ' എന്ന കഥ. അതിൽ പ്രവാസം കടന്നുപോയ രണ്ടായിരത്തിയിരുപതിെൻറ വേവും സങ്കടവും നീറ്റലും അപ്പാടെ നിറഞ്ഞുനിൽപുണ്ട്.

ഗൾഫ് ബാച്ചിലർ മുറികളുടെ ആ വാങ്മയ ചിത്രം വിവരിച്ച് ഉള്ളിൽ തട്ടുമാറ് ഇൗസ പറയുന്ന ആ വാക്ക് മറക്കാനാവില്ല: ''ബക്കറ്റിലേക്ക് ഉച്ചത്തിൽ വെള്ളം ഇട മുറിയാതെ തുറന്നു വിട്ടിട്ടുണ്ട് എന്നറിയുമ്പോൾ മനസ്സിലാക്കണം, മുറിയിൽ താമസിക്കുന്ന ആരോ കരയുന്നുണ്ട്. ഈ നാട് ഞങ്ങളുടെ പൈപ്പ് തുറന്നിട്ട കരച്ചിലിൽ നിന്നുണ്ടായതാണ്, സമീറേ...''

കോവിഡിെൻറ ആഘാതത്തിൽ ഉപജീവനവും ജീവിതവും വഴിമുട്ടി നാട്ടിൽ തിരിച്ചെത്തിയത് പതിനായിരങ്ങൾ. കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളിലൊന്നും മടങ്ങിയ ഇൗ മനുഷ്യരെ കുറിച്ച് ഒന്നുംതന്നെ കേട്ടതേയില്ല.

കോവിഡ്പശ്ചാത്തലത്തില്‍ ഗൾഫിൽനിന്നു മാത്രം പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ മടങ്ങിയെന്നാണ് കണക്ക്. അവരിൽ പകുതിയോളം പേർ പ്രവാസമണ്ണിൽ തിരിച്ചെത്തി. തൊഴിൽ നഷ്​ടപ്പെട്ട് ഏറ്റവും ചുരുങ്ങിയത് രണ്ടു ലക്ഷം മലയാളികളെങ്കിലും മടങ്ങിയിരിക്കണം.

എന്നാൽ, തിരിച്ചെത്തിയ ഇൗ മനുഷ്യരെ വിനിയോഗിക്കാൻ ഫലപ്രദമായ നടപടിയൊന്നും ഉണ്ടായില്ല. 'ഡ്രീം കേരള' പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെട്ടിരുന്നു. എന്നാൽ, പ്രയോഗതലത്തിൽ ഗുണമൊന്നും കണ്ടില്ല. അന്താരാഷ്​ട്ര നിലവാരത്തിലുള്ള തൊഴിലിടങ്ങളിലെ പരിചയവും ആധുനിക യന്ത്രസംവിധാനങ്ങളുമായി അടുപ്പവുമുള്ളവരാണ് തിരിച്ചെത്തിയവരിൽ നല്ലൊരു പങ്കും. എന്നിട്ടും അവരുടെ വൈദഗ്ധ്യം വിനിയോഗിക്കപ്പെടാതെ പോവുകയാണ്.

പോയവർഷത്തെ റിപ്പോർട്ട് പ്രകാരം പ്രവാസികൾ മുഖേന 80 ബില്യനാണ് ഇന്ത്യ സ്വീകരിച്ചത്. മൂന്ന് കോടിയോളം ഇന്ത്യക്കാർ പുറത്ത് േജാലി ചെയ്യുന്നു. കയറ്റിറക്കുമതിയേക്കാൾ റെമിറ്റൻസ് തന്നെയാണ് ഇന്ത്യക്ക് ലാഭം. എന്നിട്ടും പരദേശികളുടെ പുനരധിവാസം ചർച്ചയാകുന്നില്ല. മലയാളികൾ മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നും മറ്റുമുള്ള സാധാരണ തൊഴിലാളികളും മടങ്ങിയവരിലുണ്ട്.

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിച്ചിട്ടും പൗരൻമാരെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു ഇന്ത്യ ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങൾ. തൊഴിൽ കരാർ പുനഃപരിശോധിക്കുന്നതുൾപ്പെടെ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് പിന്നീട് രാജ്യങ്ങളെ മാറ്റിയത്.

മേയ് ഏഴ്​ മുതൽ ആരംഭിച്ച വന്ദേ ഭാരത് വിമാന സർവിസുകളിലായി നാടണയാൻ കൊതിച്ച മനുഷ്യരുടെ മഹാനിര രണ്ടായിരത്തിയിരുപതിെൻറ സങ്കടം നിറഞ്ഞ വിഷാദചിത്രമാണ്. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ധരിച്ച മനുഷ്യരുടെ മടുപ്പിക്കുന്ന ചിത്രം. ആരുടെയൊക്കെയോ സൗമനസ്യത്തിൽ നാടണയുകയായിരുന്നു പ്രതിസന്ധിയിലായ ആയിരങ്ങൾ. ഗൾഫ് മറക്കാൻ ആഗ്രഹിക്കുന്ന അഭിശപ്തകാലം. വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ കുറഞ്ഞ ഘട്ടത്തിൽ ചാർ​േട്ടഡ് വിമാനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരായി പരദേശികൾ.

അപ്രതീക്ഷിത തിരിച്ചടിയിൽ ശാരീരികവും മാനസികവുമായ തകർച്ചയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു പ്രവാസികൾ. ശമ്പളം വലിയ തോതിൽ വെട്ടിക്കുറച്ചതും ചെലവുകൾ ഉയർന്നതും മൂലം പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്ന മധ്യവർഗ പ്രവാസി ചിത്രം തീക്ഷ്ണം; സങ്കടകരം. എന്നിട്ടും കോവിഡിനൊപ്പം പൊരുതി നിൽക്കുകയാണ് ഗൾഫ്. ഒപ്പം പ്രവാസജീവിതവും.

സജീവത തിരിച്ചുപിടിക്കാനുള്ള വെമ്പലിലാണ് ഗൾഫ് രാജ്യങ്ങൾ. ഏറ്റവും കൂടുതൽ പരദേശികളുള്ള സൗദി അറേബ്യയിൽ മൂന്നു മാസത്തിനുള്ളിൽ ഒന്നര ലക്ഷം പേർക്കാണ് തൊഴിൽനഷ്​ടം. അതായത് പ്രതിമാസം അര ലക്ഷം പേരാണ് ഉപജീവന നഷ്​ടക്കണക്കിൽ. പുതിയ തൊഴിൽ ലഭ്യതയുടെ കാര്യത്തിലും വെല്ലുവിളി ശക്തം. സ്വദേശി തൊഴിൽ അനുപാതം ഉയർത്തുേമ്പാൾ പ്രവാസികളെ അതു ബാധിക്കുക സ്വാഭാവികം.

എങ്കിലും ചില നല്ല നീക്കങ്ങളും ഉണ്ടായി. സ്പോൺസർഷിപ്​ സംവിധാനം പരിഷ്കരിക്കാനുള്ള സൗദി തീരുമാനം, കൂടുതൽ പ്രഫഷനലുകൾക്ക് പത്തു വർഷ കാലാവധിയുള്ള ഗോൾഡൻ വിസ നൽകാനുള്ള യു.എ.ഇ പ്രഖ്യാപനം, പാർട്ട് ടൈം ജോലിക്ക് നിയമപ്രാബല്യം, കൂടുതൽ ബിസിനസ് മേഖലകളിൽ ഫ്രീലാൻസർ ലൈസൻസ് എന്നിവ ഉദാഹരണം. മധ്യവർഗ പ്രവാസികളിൽ ചിലർക്കെങ്കിലും ആശ്വാസകരം.

യു.എ.ഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച 10,000 കോടി ദിർഹത്തിെൻറയും ദുബൈ സർക്കാർ പ്രഖ്യാപിച്ച 150 കോടി ദിർഹത്തിെൻറയും സാമ്പത്തിക ഉത്തേജക പദ്ധതികൾ. ഖത്തർ 75 ബില്യൻ റിയാലിെൻറ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. അമ്പത് ബില്യൻ റിയാലിെൻറ ഉത്തേജക പാക്കേജുമായി സൗദി സെൻട്രൽ ബാങ്കും. 'ന്യൂ നോർമൽ ലൈഫ്' സാധ്യമാക്കാൻ ഗൾഫിനെയും പ്രവാസികളെയും തുണച്ചതും ഇത്തരം നടപടികളാണ്.

ഖത്തർ പ്രഖ്യാപിച്ച 'മിനിമം വേതന നിയമ'വും നല്ല നീക്കമായി. കുവൈത്തിലും ബഹ്റൈനിലും യു.എ.ഇയിലും പൊതുമാപ്പിെൻറ ആനുകൂല്യം ലഭിച്ചത് ആയിരങ്ങൾക്ക് തുണയായി. അനധികൃത കുടിയേറ്റക്കാർക്ക് പിഴയൊടുക്കാതെ നാടുപിടിക്കാനുള്ള മികച്ച അവസരം. കരിപ്പൂർ ആകാശദുരന്തം വിടവാങ്ങുന്ന വർഷത്തിെൻറ വേദനയായും പ്രവാസികളുടെ ഉള്ളിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chronicles
News Summary - Chronicles of isolation and helplessness
Next Story