Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightവിജയത്തേരിൽ ...

വിജയത്തേരിൽ മയക്കുമരുന്ന് വിരുദ്ധ സേന

text_fields
bookmark_border
വിജയത്തേരിൽ  മയക്കുമരുന്ന് വിരുദ്ധ സേന
cancel

മയക്കുമരുന്ന് വിപണന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിജയ തേര് തെളിച്ച് റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ്. ആരോഗ്യകരമായ സമൂഹത്തിനും രാജ്യ സുരക്ഷക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമാണ് മയക്ക് മരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നത് ഗൗരവത്തോടെ കാണണമെന്ന് റാക് പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തനൈജി അഭിപ്രായപ്പെട്ടു. ലഹരി വസ്തുക്കളുടെ വില്‍പ്പനക്കും പ്രചാരണത്തിനും ശ്രമിച്ച വ്യക്തികളെയും സംഘങ്ങളെയും തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലകപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. റാസല്‍ഖൈമയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും ഇതര എമിറേറ്റുകളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് കുറ്റവാളികളെ കുടുക്കാന്‍ സഹായിക്കുന്നത്.

വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നത്. ഈ രംഗത്ത് രക്ഷിതാക്കളും സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പഠന കേന്ദ്രങ്ങളിലും പുറത്തും കുട്ടികളുടെ സുഹൃദ് വലയങ്ങളെക്കുറിച്ചും സന്ദര്‍ശന സ്ഥലങ്ങളെ സംബന്ധിച്ചും ശരിയായ ധാരണ രക്ഷിതാക്കള്‍ക്കുണ്ടാവണം. അശ്രദ്ധകളില്‍ തങ്ങളുടെ കുട്ടികളോടൊപ്പം ഒരു തലമുറ തന്നെയാകും മയക്കുമരുന്നുവിപത്തിലകപ്പെടുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ലഹരി വസ്തുക്കള്‍ക്കടിപ്പെട്ട ഹതഭാഗ്യരെ സമൂഹത്തോട് ചേര്‍ത്ത് നിര്‍ത്താനും നടപടികളും സ്വീകരിക്കണം. ഇവരെ സാവകാശത്തിലൂള്ള നടപടി ക്രമങ്ങളിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഈ രംഗത്ത് പോയ വര്‍ഷം 12 കുടുംബങ്ങള്‍ക്ക് റാക് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തണല്‍ വിരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കുടുംബങ്ങളുടെ അഭ്യര്‍ഥനയും സഹകരണവും ലഹരി വസ്തുക്കള്‍ക്കടിപ്പെട്ടവരെ വൈദ്യ പരിചരണ കേന്ദ്രത്തിലത്തെിക്കാന്‍ സഹായിച്ചു. ഇവര്‍ക്കെതിരെ കേസുകളൊന്നുമുണ്ടാകില്ളെന്ന ഉറപ്പ് കുടുംബത്തിന് നല്‍കി. മയക്കുമരുന്നിന്‍െറയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തെ നേരിടുന്ന വിഷയത്തില്‍ 1995ലെ ഫെഡറല്‍ ലോ ഉത്തരവ് 14/43 അനുസരിച്ചായിരുന്നു നടപടി. സ്വയം സന്നദ്ധനായോ ബന്ധു വഴിയോ ചികില്‍സക്കായി വകുപ്പിനെ സമീപിക്കുന്നതാണ് രീതി. മയക്കുമരുന്ന് വിപത്തിലകപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും പിന്തുണക്കാന്‍ കഴിയുന്നതാണ് നടപടി. 20-40 പ്രായമുള്ളവരെയാണ് മയക്കുമരുന്നാസക്തിയില്‍ നിന്ന് മോചിപ്പിക്കാനും പുതു ജീവിത വഴിയിലേക്ക് ആനയിക്കാനും വൈദ്യ പരിചരണ കേന്ദ്രത്തിലത്തെിച്ചത്.

കുടുംബങ്ങളിലോ സുഹൃദ്വലയങ്ങളിലോ മയക്കുമരുന്നിനടിപ്പെട്ടവരുണ്ടെങ്കില്‍ വിവരം മറച്ചുവെക്കാതെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പുമായി ബന്ധപ്പെടണമെന്ന് കേണല്‍ ഇബ്രാഹിം ജാസിം അല്‍ തനൈജി അഭ്യര്‍ഥിച്ചു. മാനുഷികമായി പരിഗണിക്കാനും ചികില്‍സയും വിവരങ്ങളും രഹസ്യമാക്കി വെക്കാനും ബന്ധപ്പെട്ടവര്‍ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story