Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightവേൾഡ്​ സ്റ്റാമ്പ്​...

വേൾഡ്​ സ്റ്റാമ്പ്​ എക്സിബിഷൻ

text_fields
bookmark_border
world-stamp-exibition
cancel
camera_alt

എക്സ്​പോയിൽ നടക്കുന്ന വേൾഡ്​ സ്റ്റാമ്പ്​ എക്സിബിഷൻ

സ്റ്റാമ്പ്​ ശേഖരണത്തിൽ താൽപര്യമുള്ളവർ കണ്ടിരിക്കേണ്ട പ്രദർശനമാണ്​ എക്സ്​പോയിലെ എമിറേറ്റ്​സ്​ വേൾഡ്​ സ്റ്റാമ്പ്​ എക്സിബിഷൻ. ദുബൈ എക്സിബിഷൻ സെന്‍ററിലെ ഒന്നാം നമ്പർ ഹാളിലെ എക്സിബിഷനിൽ 27 രാജ്യങ്ങളിൽ നിന്നുള്ള 175ഓളം സ്ഥാപനങ്ങളാണ്​ എത്തിയിരിക്കുന്നത്​. 19ന്​ തുടങ്ങിയ പ്രദർശനം ഇന്ന്​ സമാപിക്കും. എമിറേറ്റ്​സ്​ പോസ്റ്റ്​ ഗ്രൂപ്പും എമിറേറ്റ്​സ്​ ഫിലാറ്റെലിക്​ അസോസിയേഷനും സംയുക്​തമായാണ്​ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്​.

യു.എ.ഇയിൽ ആദ്യമായാണ്​ ഇത്തരമൊരു ലോക സ്റ്റാമ്പ്​ പ്രദർശനം നടത്തുന്നത്​. എക്സ്​പോയുടെയും പ്രദർശനത്തിന്‍റെയും ഓർമക്കായി പുതിയ സ്റ്റാമ്പും പുറത്തിറക്കി. ആധുനീക കാലത്തെ ഡിജിറ്റൽ സ്റ്റാമ്പുകളും ഇവിടെ കാണാം. മിഡ്​ൽ ഈസ്റ്റ്​, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്​, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകളുണ്ട്​. ജി.സി.സിയിലെയും അറബ്​ രാജ്യങ്ങളിലെയും പോസ്റ്റർ ഡിപാർട്ട്​മെൻറുകളും അണിനിരക്കുന്നു. ചിലർ അപൂർവം നാണയങ്ങളും പുരാതന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്​.

രാജ്യങ്ങളുടെ ചരിത്രവും സ്റ്റാമ്പുകളുടെ പ്രാധാന്യവും പുതു തലമുറക്ക്​ പകർന്നു നൽകുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​ എക്സിബിഷൻ. യു.എ.ഇയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ഡിസംബർ രണ്ടിന്​ പുറത്തിറക്കിയ ഡിജിറ്റൽ സ്റ്റാമ്പുകൾ ആദ്യമായി പൊതുജനങ്ങൾക്ക്​ നേരിട്ട്​ കാണാനുള്ള അവസരവും ഇവിടെയുണ്ട്​. എൻ.എഫ്​.ടി (നോൺ ഫംഗിബ്​ൾ ടോക്കൺസ്​) സാ​ങ്കേതിക വിദ്യയാണ്​ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്​. ആദ്യമായണ്​ മേഖലയിൽ എൻ.എഫ്​.ടി ഉപയോഗിച്ച്​ സ്റ്റാമ്പ്​ പുറത്തിറക്കുന്നത്​. ഇതേ കുറിച്ച്​ വിശദീകരിക്കുന്നതിന്​ വിർച്വൽ റിയാലിറ്റി ഷോയും ഇവിടെ ഒരുക്കിയിട്ടുണ്ട്​. വിദ്യാർഥികൾക്ക്​ കാര്യങ്ങൾ ചോദിച്ചറിയാൻ പ്രത്യേക സൗകര്യമുണ്ട്​. ഇതിനായി ഒരു ഭാഗം തന്നെ മാറ്റിവെച്ചിരിക്കുന്നു.

വിദ്യാർഥികളിൽ സ്റ്റാമ്പ്​ ശീലം വളർത്തുന്നതിനും ബഹിരാകാശത്തെ കുറിച്ച്​ കൂടുതൽ മനസിലാക്കുന്നതിനും 'പോസ്റ്റ്​ കാർഡ്​ ടു സ്​പേസ്'​ എന്ന പേരിലുള്ള പരിപാടിയുമുണ്ട്​. അടുത്ത 50 വർഷം യു.എ.ഇ എങ്ങിനെയായിരിക്കണമെന്നുള്ള വിദ്യാർഥികളുടെ കാഴ്ചപ്പാട്​ ഈ പോസ്റ്റ്​കാർഡുകൾ വഴി സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibitionEmarat beatsdubai expo2020
News Summary - World Stamp Exhibition
Next Story