ദുബൈ ഷോപ്പിങ് ഫെസ്റ്റിവെൽ അവസാനിച്ചു
text_fieldsദുബൈ: ഞായറാഴ്ച ദുബൈ ഷോപ്പിംങ് ഫെസ്റ്റിവലിന് തിരശീല വീണു. കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ഇത്തവണയും ഷോപ്പിങ് മേള കടന്നുപോയത്. കഴിഞ്ഞ ദിവസങ്ങളിലെ നറുക്കെടുപ്പിൽ വിജയികളായവർക്ക് ദുബൈ ഗ്ലോബല്‍ വില്ലേജിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
ദുബൈ ഷോപ്പിങ് മേളയിലെ നറുക്കെടുപ്പുകളിൽ മലയാളികളും നിരവധി സമ്മാനങ്ങൾ നേടി. ദുബൈയിൽ പ്രവാസിയായ തൃശൂർ സ്വദേശി ഷിജോ ജോയ് ആണ് ആഢംബര കാറും പണവും സമ്മാനമായി സ്വന്തമാക്കിയയത്. ഇന്‍ഫിനിറ്റി ക്യൂ എക്സ് 80 കാറും ലക്ഷം ദിർഹവുമാണ് ഷിജോ ജോയ് സ്വന്തമാക്കിയത്. നിരവധി ആകർഷക സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഡി.എസ്.എഫ് നൽകി വരുന്നത്.
മൊത്തം 30 ദശലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളായിരുന്നു ഇത്തവണ മേളയുടെ ഭാഗമായി ഏർപ്പെടുത്തിയത്. അഞ്ചാംവാരത്തില്‍ പതിവുപോലെ 3 വിഭാഗങ്ങളിലായി ആറുപേരാണ് സ്വർണ നറുക്കെടുപ്പില്‍ വിജയിച്ചത്. ഒന്നര മാസം ദൈർഘ്യമേറിയ ദുബൈ ഷോപ്പിങ് മേളക്കാണ് ഈ മാസാവസാനത്തോടെ വിരാമം കുറിക്കുക. അവസാന ദിവസങ്ങളിൽ സമ്മാന പദ്ധതികളിൽ ഭാഗമാകാൻ കൂടുതൽ പേർ രംഗത്തു വരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.

