Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightകൈനിറയെ സമ്മാനങ്ങൾ;...

കൈനിറയെ സമ്മാനങ്ങൾ; എജുകഫേ നിങ്ങളെ കാത്തിരിക്കുന്നു

text_fields
bookmark_border
Educafe-Logo
cancel

ദുബൈ: പശ്​ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജു കഫേയിൽ പ​ങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്​ മികച്ച സമ്മാനങ്ങൾ. myeducafe.com വഴി രജിസ്റ്റർ ചെയ്ത്​ ഫെബ്രുവരി ആറ്​, ഏഴ്​ തിയ്യതികളിൽ നടക്കുന്ന മേളയിൽ പ​ങ്കെടുക്കുന്നവർക്കാണ്​ മികച്ച സമ്മാനങ്ങൾ ഒരുക്കിയിട്ടുള്ളത്​. 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന ദ്വിദിന പരിപാടി ദുബൈ ഇത്തിസാലാത്ത്​ അക്കാദമിയിലാണ് അരങ്ങേറുക. വിദ്യാർഥികൾക്ക്​ ഭാവിയെ കുറിച്ച കാഴ്ചപ്പാട്​ രൂപപ്പെടുത്താൻ സഹായിക്കുന്ന സെഷനുകളും പ്രദർശനങ്ങളുമായി പുതുമോടിയിലാണ്​ എജു കഫേയുടെ ഏഴാമത്​ സീസൺ ഒരുങ്ങുന്നത്​.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 10, 11, 12 ക്ലാസുകളിലെ 1500പേർക്ക്​ വൈസ്​ ബെർഗ്​ ഒരുക്കുന്ന ആപ്​റ്റിറ്റ്യൂഡ്​ ടെസ്റ്റിൽ പങ്കാളിത്തം, 'സ്​കിൽ പ്ലേ' ആപ്പ്​, 'നീറ്റ്​ ഗുരു' ആപ്പ്​ എന്നിവ സൗജന്യമായി നേടാം. ഇത്​ കൂടാതെ 'ഇൻസ്റ്റഗ്രാം ഗിവ്​ എവേ' മൽസരത്തിൽ വിജയികളാകുന്നവർക്ക്​ ആപ്പിൾ എയർപോഡുകൾ, ബ്രാൻഡഡ്​ വാച്ചുകൾ, ജെ.ബി.എൽ സ്​പീക്കറുകൾ, ഗിഫ്​റ്റ്​ വൗച്ചറുകൾ, ഡിസ്കീണ്ട്​ കൂപ്പണുകൾ, ഗാഡ്​ജെറ്റുകൾ, ലേർണിങ്​ ആപ്പുകൾ എന്നിങ്ങനെ നൂറിലേറെ സമ്മാനങ്ങൾ നേടാനാകും. ഇതിനായി എജു കഫേയുടെ ഇൻസ്റ്റഗ്രാം പേജ്​ ഫോളോ ചെയ്ത്​, പോസ്റ്റർ ഷെയർ ചെയ്ത്​ മൂന്നു കൂട്ടുകാർക്ക്​ ടാഗ്​ ചെയ്യണം.

ദുബൈയിൽ വിദ്യാഭ്യാസ അനുബന്ധ പരിപാടികൾക്കും പാഠ്യേതര ​പ്രവർത്തനങ്ങൾക്കും പഠനയാത്രകൾക്കും അധികൃതർ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ആശങ്കയില്ലാതെ പരിപാടിയിൽ പ​ങ്കെടുക്കാനാവും. കോവിഡ്​ മാനദണ്ഡം പൂർണമായു പാലിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെ സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ്​ പരിപാടിക്ക്​ വേണ്ടി നടക്കുന്നത്​. ലോകത്താകമാനം പുതിയ സാഹചര്യത്തിൽ ഉയർന്നുവന്നിട്ടുള്ള വിദ്യഭ്യാസ രംഗത്തെ നവീന പ്രവണതകളെയും ആശയങ്ങളെയും പരിപാടിയിൽ പങ്കുവെക്കപ്പെടും. ഇതിന്‍റെ ഭാഗമായി വിദ്യാർഥികൾക്ക്​ സ്വന്തമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ട്​. ഇതിൽ മികച്ച ആശയത്തിന്​ എ.പി.ജെ അബ്​ദുൽ കലാം ഇന്നവേഷൻ അവാർഡ്​ നൽകുകയും ചെയ്യും.

വിദ്യാർഥികളുമായി സംവദിക്കുന്നതിന്​ ബാഡ്​മിന്‍റൺ കോർട്ടിലെ ആത്​മവിശ്വാസത്തിന്‍റെ പ്രതി​രൂപവും ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്​, മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ തുടങ്ങിയവരാണ്​ മുഖ്യാഥിതികളായി ചടങ്ങിൽ എത്തുന്നത്​. ഇവർക്ക്​ പുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. കഴിഞ്ഞ വർഷം ഓൺലൈൻ പ്ലാറ്റ്​ഫോമിൽ നടന്ന ആറാം സീസണിൽ ആയിരക്കണക്കിന്​ വിദ്യാർഥികളും നിരവധി സ്ഥാപനങ്ങളും ഭാഗവാക്കായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe#Emarat beats
News Summary - Lots of gifts; Educafe is waiting for you
Next Story