Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_right‘ഗൾഫ് മാധ്യമം കമോൺ...

‘ഗൾഫ് മാധ്യമം കമോൺ കേരള’ക്ക് ഇന്ന് കൊടിയേറ്റം

text_fields
bookmark_border
‘ഗൾഫ് മാധ്യമം കമോൺ കേരള’ക്ക് ഇന്ന് കൊടിയേറ്റം
cancel

ഷാ​ർ​ജ: പ്ര​വാ​സ കേ​ര​ള​മൊ​ന്ന​ട​ങ്കം ഷാ​ർ​ജ​യി​ലേ​ക്കു​ ചു​രു​ങ്ങു​ന്ന ഗ​ൾ​ഫി​ന്‍റെ മൂ​ന്നാം പെ​രു​ന്നാ​ളി​ന്​ വെ​ള്ളി​യാ​ഴ്ച എ​ക്സ്​​പോ സെ​ന്‍റ​റി​ൽ കൊ​ടി​യേ​റ്റം. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള’​യു​ടെ അ​ഞ്ചാം എ​ഡി​ഷ​ന് രാ​വി​ലെ 10ന് ​ഷാ​ർ​ജ​യി​ൽ​ മി​ഴി​തു​റ​ക്കും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ‘ലു​ലു ഗ്രൂ​പ്​’ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ‘ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ’ സ്ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ, സാം​സ്​​കാ​രി​ക, വി​നോ​ദ, വി​ജ്ഞാ​ന മേ​ഖ​ല​ക​ൾ സം​ഗ​മി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം ഷാ​ർ​ജ റൂ​ളേ​ഴ്​​സ്​ ഓ​ഫി​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സാ​ലിം ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ൽ ഖാ​സി​മി നി​ർ​വ​ഹി​ക്കും. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഒ​വൈ​സ്, വൈ​സ്​ ചെ​യ​ർ​മാ​ൻ വ​ലീ​ദ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബു​ഖാ​തി​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

​യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന മേ​ള ഈ​മാ​സം​ 21ന്​ ​സ​മാ​പി​ക്കും. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ന്‍റെ​യും കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ടൂ​റി​സം ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ക​മോ​ൺ കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി എം.​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​ടി ഭാ​വ​ന തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ലെ​ത്തും. നി​ര​വ​ധി ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ്ങി​നും വേ​ദി​യാ​കു​ന്ന ക​മോ​ൺ കേ​ര​ള​യി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും 200ഓ​ളം സ്റ്റാ​ളു​ക​ൾ അ​ണി​നി​ര​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

അ​ഞ്ചു​ മു​ത​ൽ രാ​ജ്​ ക​ലേ​ഷും മാ​ത്തു​ക്കു​ട്ടി​യും അ​വ​ത​രി​പ്പി​ക്കു​ന്ന മ​ച്ചാ​ൻ​സ്​ ഇ​ൻ ഷാ​ർ​ജ. രാ​ത്രി ഏ​ഴു മു​ത​ലാ​ണ് ‘സ്റ്റാ​ർ ബീ​റ്റ്​​സ്​’​ സം​ഗീ​ത​പ​രി​പാ​ടി. സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ച യു​വ​നി​ര അ​ണി​നി​ര​ക്കു​ന്ന സാ​യം​സ​ന്ധ്യ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ജാ​സിം, ആ​യി​ഷ അ​ബ്​​ദു​ൽ ബാ​സി​ത്, മേ​ഘ്ന, കൗ​ഷി​ക്, ക്രി​സ്റ്റ​ക​ല, നി​ഖി​ൽ പ്ര​ഭ തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ലെ​ത്തും. കാ​ണി​ക​ളെ ചി​രി​പ്പി​ക്കാ​ൻ മ​ഹാ​ദേ​വ​നു​മു​ണ്ടാ​കും. ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ അ​ർ​ഫാ​സാ​യി​രി​ക്കും അ​വ​താ​ര​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamGulf madhyamam Common Kerala
News Summary - 'Gulf madhyamam Common Kerala' to start today
Next Story