Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Eventschevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ വെ​ളി​ച്ച​ത്തി​െ​ൻ​റ കു​ട​മാ​റ്റം കാ​ണാ​ൻ ആ​യി​ര​ങ്ങ​ൾ

text_fields
bookmark_border
sharjah-ligh
cancel
camera_alt

ഷാ​ർ​ജ വി​ള​ക്കു​ത്സ​വം കാ​ഴ്​​ച​ - ​​ചിത്രം: ഷ​മീം മു​ഹ​മ്മ​ദ് മാ​റ​ഞ്ചേ​രി

ഷാ​ർ​ജ: പ്ര​കാ​ശ ര​ശ്മി​ക​ളാ​ൽ ഷാ​ർ​ജ​യു​ടെ സാം​സ്കാ​രി​ക ച​രി​തം കു​റി​ക്കു​ന്ന ഷാ​ർ​ജ വി​ള​ക്കു​ത്സ​വം കാ​ണാ​ൻ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ളെ​ത്തു​ന്നു. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ന്തു​ണ​യോ​ടെ ഷാ​ർ​ജ​യു​ടെ പൗ​രാ​ണി​ക ച​രി​ത്ര​ങ്ങ​ളും ആ​ധു​നി​ക ഭാ​വ​ങ്ങ​ളു​മാ​ണ് സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും ഭി​ത്തി​ക​ളി​ൽ ദീ​പ​ങ്ങ​ൾ കൊ​ണ്ട് വ​ര​ച്ചി​ടു​ന്ന​ത്.

ഖോ​ർ​ഫ​ക്കാ​നി​ലെ​ത്തി​യ അ​ധി​നി​വേ​ശ ശ​ക്തി​ക​ളെ തു​ര​ത്തി​യോ​ടി​ച്ച ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളു​ടെ പ​ട​യോ​ട്ട​ങ്ങ​ളും ബ​റാ​ഷി മ​രു​ഭൂ​മി​യി​ലൂ​ടെ​യു​ള്ള ഒ​ട്ട​ക​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ങ്ങ​ളും ഖാ​ലി​ദ് ത​ടാ​ക​ത്തി​ലെ ബോ​ട്ടു​ക​ളു​ടെ പ​ട​യോ​ട്ട​ങ്ങ​ളും ചു​വ​രു​ക​ളി​ൽ വെ​ളി​ച്ചം തൊ​ട്ടെ​ഴു​തു​ന്നു. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ശോ​ത്സ​വം രാ​ത്രി 10 മ​ണി​വ​രെ നീ​ളു​ന്നു.

ബു​ഹൈ​റ​യി​ലെ അ​ൽ നൂ​ർ മ​സ്ജി​ദ് പ​രി​സ​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ദീ​പോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​ത്. വെ​ളി​ച്ചം വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഖാ​ലി​ദ് ത​ടാ​ക​ത്തി​ൽ വീ​ണ​ലി​യു​ന്ന കാ​ഴ്​​ച ഏ​റെ അ​നു​ഭൂ​തി നി​റ​ഞ്ഞ​താ​ണ്.

വെ​ളി​ച്ചം വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ദേ​ശാ​ട​ന പ​ക്ഷി​ക​ൾ കു​ത​റി പ​റ​ക്കു​മ്പോ​ൾ ദീ​പ​ഭാ​വ​ങ്ങ​ൾ മാ​റി​മ​റി​യു​ന്നു.ഷാ​ർ​ജ​യി​ലും വ​ട​ക്ക​ൻ ഉ​പ​ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന വി​ള​ക്കു​ത്സ​വം സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം. ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ളി​ച്ചം കൊ​ണ്ട് ഇ​ട​നാ​ഴി​യും പ​ന്ത​ലു​ക​ളും തീ​ർ​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exchange of guiltiesEmarat beats
News Summary - Colors to see the change of light in Sharjah
Next Story