ബി.കെ.എസ്.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബി.കെ.എസ്.എഫ് ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ ദേശീയദിന സുവർണജൂബിലി ആഘോഷത്തിെൻറ ഭാഗമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഷിഫ അൽ ജസീറ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദേശികളും സ്വദേശികളുമടക്കം 500ലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ഷിഫാ അൽ ജസീറക്കുള്ള പ്രശംസപത്രം സി.ഇ.ഒ ഹബീബ് റഹ്മാൻ ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ സൽമാൻ കേക്ക് മുറിച്ചു.
സാമൂഹിക പ്രവർത്തകരായ ഫസലുൽഹഖ്, നാസർ മഞ്ചേരി, റഫീഖ് അബ്ദുല്ല, ജേക്കബ് തേക്കുംതോട്, ബഷീർ ആലൂർ എന്നിവർ സംസാരിച്ചു.
നജീബ് കടലായി സ്വാഗതവും കാസിം പാടത്തെകായിൽ നന്ദിയും പറഞ്ഞു. അജീഷ്, സലീം മാമ്പ്ര, അൻവർ കണ്ണൂർ, മനോജ് വടകര, നുബിൻ ആലുവ, സലീന റാഫി, സഹല, സത്യൻ പേരാമ്പ്ര, മുനീർ, ഷിബു ചെറുതുരുത്തി, മുസ്തഫ അസീൽ, ഗംഗൻ, സുഭാഷ് തോമസ്, ഷിഫ അൽ ജസീറ പ്രതിനിധികളായ മൂസ്സ അഹമ്മദ്, ഷിബു, മുനവർ ഫയിറൂസ്, ഷീല, അനസ്, ഫൈസൽ, ഇസ്മത്ത്, സഹീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

