സുബൈർ കണ്ണൂരിന്റെ മകൻ ഷഹബാസ് വിവാഹിതനായി
text_fieldsസുബൈർ കണ്ണൂരിന്റെ മകൻ ഷഹബാസിന്റെ വിവാഹ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂരിന്റെ മകൻ ഷഹബാസ് വിവാഹിതനായി. കണ്ണൂർ സിറ്റി നാലുവയൽ കാർക്കാന്റവിട അൻസാരി, റീമ അൻസാരി ദമ്പതികളുടെ മകൽ നൗറിനാണ് വധു.
ജൂലൈ 19ന് കണ്ണൂരിൽവെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെയും ബഹ്റൈനിലേയും നിരവധി പൗരപ്രമുഖരാൽ സമൃദ്ധമായിരുന്നു. ബഹ്റൈന് പുറമേ സൗദിയിൽനിന്നും നിരവധി പേർ ചടങ്ങിനായി നേരത്തേതന്നെ കണ്ണൂരിലെത്തിയിരുന്നു. ബഹ്റൈൻ എം.പി മുഹമ്മദ് ഹുസൈൻ ജിനാഹി, ഗാലപ് ബഹ്റൈൻ പാർട്നർ അലി ഇബ്രാഹിം, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സമസ്ത പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ, പ്രതിഭ രക്ഷാധികാരി സി.വി. നാരായണൻ തുടങ്ങി ബഹ്റൈനിലെ നിരവധി സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
നിയമസഭ സ്പീക്കർ ഷംസീർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ഇ.പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംഘടനാ നേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങിന് ആശംസകളുമായെത്തിയിരുന്നു.
ഗായകൻ കണ്ണൂർ ശരീഫിന്റെ നേതൃത്വത്തിൽ നടന്ന ഇശൽ വിവാഹ വേദിയെ കൂടുതൽ മനോഹരമാക്കിയിരുന്നു. ആറായിരത്തിലേറെ പേർ പങ്കെടുത്ത ജനകീയ വിവാഹമായിരുന്നു കണ്ണൂരിലെ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

