Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീറോ മലബാർ സൊസൈറ്റി സമ്മർ ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
സീറോ മലബാർ സൊസൈറ്റി സമ്മർ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീളുന്ന 'കളിമുറ്റം 21' സമ്മർ ക്യാമ്പ് ഉദ്ഘാടനം നടൻ കലാഭവൻ ജോഷിയും ആൻഡ്രൂസ് ജോജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പരീക്ഷക്ക് ആവശ്യമില്ലാത്തതും ജീവിതത്തിൽ അത്യാവശ്യമുള്ളതുമായ ചില നല്ല പാഠങ്ങളാണ് കളിമുറ്റം സമ്മർ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കലാഭവൻ ജോഷി പറഞ്ഞു. സുന്ദരമായ അവതരണവും വേറിട്ടൊരു ശിൽപശാലയുമാകും സമ്മർ ക്യാമ്പ് എന്ന് സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഭാരവാഹികളായ സജു സ്റ്റീഫൻ, പോളി വിതയത്തിൽ, ജോജി വർക്കി എന്നിവർ സംസാരിച്ചു. കൺവീനർ ലിവിൻ ജിബി സ്വാഗതവും അഥിത്ത് അലക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

