സീറോ മലബാർ സൊസൈറ്റി ഇഫ്താർ സംഘടിപ്പിച്ചു
text_fieldsസീറോ മലബാർ സൊസൈറ്റി ഇഫ്താർ വിരുന്ന്
മനാമ: സീറോ മലബാർ സൊസൈറ്റി ആസ്ഥാനത്തു നടന്ന ഇഫ്താർ വിരുന്നിൽ നാനാതുറയിലുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.സി.ആർ. എഫ് അഡ്വൈസറി കമ്മിറ്റി അംഗവും മുൻ പ്രെസിഡന്റുമായ അരുൾ ദാസ് തോമസ് മുഖ്യാതിത്ഥിയായിരുന്നു. സയ്യിദ് റമ്ദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. അലക്സ് സക്കറിയ നേതൃത്വം നൽകി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ , ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജു കല്ലുപുറം , ബഹ്റൈൻ മീഡിയ സിറ്റി ചെയര്മാൻ ഫ്രാൻസിസ് കൈതാരത്ത് , ബഷീർ അമ്പലായി ,പ്രതീപ് പത്തേരി, ബിനു കുന്നന്താനം,വർഗീസ് കാരക്കൽ , ചാൾസ് ആലുക്ക തുടങ്ങിയവർ സംസാരിച്ചു . ജനറൽ സെക്രട്ടറി ജോയ് പോളി സ്വാഗതം പറഞ്ഞു. ചടങ്ങുകൾ ഷിനോയ് പുളിക്കൽ നിയന്ത്രിച്ചു.

