സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു
text_fieldsസീറോ മലബാർ സൊസൈറ്റിയുടെ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡൻറ് ചാൾസ് ആലുക്ക നിർവഹിക്കുന്നു
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഒരാഴ്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പ്രസിഡൻറ് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഏറ്റവും വലിയ മുഹൂർത്തമാണ് 75ാം സ്വാതന്ത്ര്യദിനം എന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വിജയികളാവുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 15ന് രാവിലെ എട്ടിന് സൊസൈറ്റി അങ്കണത്തിൽ പ്രസിഡൻറ് ചാൾസ് ആലുക്ക പതാക ഉയർത്തും. തുടർന്ന് കുട്ടികളുടെ ദേശീയ ഗാനാലാപനം ഉണ്ടായിരിക്കും. വൈകീട്ട് 7 .30ന് ചേരുന്ന പൊതുയോഗം ഐ.ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

